കണ്ണൂർ∙ കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റുമായ പി. രാമകൃഷ്ണൻ(77) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കണ്ണൂർ∙ കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റുമായ പി. രാമകൃഷ്ണൻ(77) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1942 ഓഗസ്റ്റ് 2ന് അഴീക്കോട് ആർ. കുഞ്ഞിരാമന്റെയും പി.മാധവിയുടെയും അഞ്ചു മക്കളിൽ ഇളയവനായി ജനിച്ച പി.രാമകൃഷ്ണൻ 1967ൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായി. 1971 ൽ ഡിസിസി സെക്രട്ടറിയായി. 1978ൽ എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കോൺഗ്രസ് യുവിനൊപ്പം നിന്നു. പിന്നീട് കോൺഗ്രസ് എസിന്റെ ഭാഗമായ രാമകൃഷ്ണൻ 1982ൽ കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റായി. 1986 ൽ കോൺഗ്രസ് ഐയിൽ തിരിച്ചെത്തി കെപിസിസി നിർവാഹകസമിതിയംഗമായി. 2007 മുതൽ നാലര വർഷം കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു.

ADVERTISEMENT

2011 സെപ്റ്റംബറിൽ പാർട്ടിയിലെ വിവാദങ്ങളെത്തുടർന്നു പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറിയായി. 1982 ൽ ഇടതു മുന്നണി സ്ഥാനാർഥിയായി പേരാവൂർ നിയമസഭാ മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർഥിയായി 1987ലും 1991ലും കൂത്തുപറമ്പിലും മത്സരിച്ചു പരാജയപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനിയും എംഎൽഎയും കണ്ണൂർ ഡിസിസി പ്രസിഡന്റുമായിരുന്ന പി. ഗോപാലൻ സഹോദരനായിരുന്നു. ഭാര്യ ഷൈമലത, മക്കൾ: ദിവ്യാ ശ്രീകുമാർ, ദീപാ ഷാജി, ദീപക് കൃഷ്ണ. മരുമക്കൾ: ശ്രീകുമാർ, ഷാജി, ശ്രുതി.

മൃതദേഹം ഇന്നു രാവിലെ 10 മുതൽ 11 വരെ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചശേഷം 11.30നു പയ്യാമ്പലത്തു സംസ്കരിക്കും. നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള മനോരമയ്ക്കു വേണ്ടി കോ–ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ ആദരാഞ്ജലി അർപ്പിച്ചു.