പ്രവാസികൾക്ക് ഏറെ സഹായകരമാകുന്ന പുതിയ എമിഗ്രേഷൻ നയം ശീതകാല സമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നു കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ. വിദേശകാര്യ മന്ത്രാലയം...immigration policy, v. muraleedharan, foreign minister

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പ്രവാസികൾക്ക് ഏറെ സഹായകരമാകുന്ന പുതിയ എമിഗ്രേഷൻ നയം ശീതകാല സമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നു കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ. വിദേശകാര്യ മന്ത്രാലയം തയാറാക്കിയ കരടുനയം പ്രധാനമന്ത്രിയുടെ ഓഫിസിൽ സമർപ്പിച്ചെന്നും നിയമ വകുപ്പിന്റെ പരിശോധന കഴിഞ്ഞാൽ പാർലമെന്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു. മലയാള മനോരമ ഓഫിസ് സന്ദർശിച്ച് പത്രാധിപ സമിതി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ മലയാളികളുടെ വിമാനയാത്രാ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരത്തിനു ശ്രമം ആരംഭിച്ചു. 

ADVERTISEMENT

ഈ ഓണക്കാലത്തു ഗൾഫിലേക്കു കൂടുതൽ സർവീസ് നടത്തുന്നതിനു വിമാനക്കമ്പനികളുമായി ചർച്ച നടത്തി. സ്പൈസ് ജെറ്റ് സമ്മതമറിയിച്ചു. എയർ ഇന്ത്യ അടക്കം ഏതാനും കമ്പനികൾ കൂടി ഗൾഫ് സർവീസ് നടത്തുമെന്നാണു പ്രതീക്ഷ. 

ഗൾഫ് മലയാളികൾ കൂടുതലായി കേരളത്തിലേക്കു വന്നു പോകുന്ന സമയത്തു വിമാനയാത്രാനിരക്കു കൂടുന്ന പ്രശ്നത്തെപ്പറ്റി കേന്ദ്ര വ്യോമയാന മന്ത്രിയുമായി ചർച്ച നടത്തിയെന്നും മുരളീധരൻ പറഞ്ഞു. 

യൂറോപ്പിലേക്കു ഗൾഫ് വഴിയല്ലാതെ നേരിട്ടു സർവീസ് നടത്താനുള്ള സാധ്യത പരിശോധിച്ചു വരികയാണ്. ഈ ശ്രമം വിജയിച്ചാൽ ഗൾഫിലേക്കുള്ള തിരക്കു കുറയ്ക്കാനാകും.

കേരളത്തിന്റെ സമഗ്ര വികസനത്തിനു വഴിയൊരുക്കുന്നതിനായി വ്യോമ, റെയിൽ, റോഡ് ഗതാഗത ശൃംഖല വിപുലമാക്കാൻ ശ്രമം നടത്തും. 

ADVERTISEMENT

തിരുവനന്തപുരം വിമാനത്താവളത്തിന്റെ പോരായ്മകൾ പരിഹരിക്കും. കണ്ണൂർ വിമാനത്താവളത്തിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും.

ആഫ്രിക്കൻ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം കേരളത്തിനു ഗുണം ചെയ്യും. 

പൈനാപ്പിൾ കൃഷിയിൽ കേരളവുമായി സഹകരിക്കാമെന്നു തെക്കേ അമേരിക്കൻ രാജ്യമായ സുരിനാം അറിയിച്ചിട്ടുണ്ട്. വൈക്കം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി നേരിടുന്ന പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. സാധ്യമായ സാഹചര്യങ്ങളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം തേടുന്നതിൽ തെറ്റില്ലെന്നതാണു കേന്ദ്ര സർക്കാരിന്റെ പൊതുനയമെന്നും മുരളീധരൻ പറഞ്ഞു.

മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു സ്വാഗതം ആശംസിച്ചു. വി.മുരളീധരന് ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം സമ്മാനിച്ചു.

ADVERTISEMENT