കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയ പണം കൊണ്ട് ഒരു മാസം മുമ്പ് വാങ്ങിയ 25 സെന്റിൽ ഇരുപതും പ്രളയബാധിതർക്കു സമ്മാനിക്കാനൊരുങ്ങി പ്രവാസി വനിത. ബഹ്റൈൻ ആദിലിയയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന

കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയ പണം കൊണ്ട് ഒരു മാസം മുമ്പ് വാങ്ങിയ 25 സെന്റിൽ ഇരുപതും പ്രളയബാധിതർക്കു സമ്മാനിക്കാനൊരുങ്ങി പ്രവാസി വനിത. ബഹ്റൈൻ ആദിലിയയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയ പണം കൊണ്ട് ഒരു മാസം മുമ്പ് വാങ്ങിയ 25 സെന്റിൽ ഇരുപതും പ്രളയബാധിതർക്കു സമ്മാനിക്കാനൊരുങ്ങി പ്രവാസി വനിത. ബഹ്റൈൻ ആദിലിയയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മലപ്പുറം നിലമ്പൂർ വഴിക്കടവ് മടപ്പൊയ്ക ചെരുവിൽ വീട്ടിൽ ജിജി ജോർജാണ് (37) കാരുണ്യത്തിന്റെ വലിയ മാതൃകയാകുന്നത്. മഞ്ഞപ്പിത്തത്തെ തുടർന്നു ഭർത്താവ് മരിച്ച ജിജി 10 വർഷം മുൻപാണു ജോലിക്കായി ബഹ്റൈനിലെത്തിയത്.

ഏറ്റവും കഷ്ടപ്പെടുന്ന 5 പേർക്കു സ്ഥലം നൽകാനാണു തീരുമാനം. "എല്ലാം നഷ്ടപ്പെട്ട് പകച്ചു നിൽക്കുന്നവരുടെ അവസ്ഥ നോക്കുമ്പോൾ എത്രയോ ഭാഗ്യവാന്മാരാണു നമ്മൾ. അതുകൊണ്ടാണ് ഈ തീരുമാനം. ആരോഗ്യവും ആയുസ്സും ദൈവം തന്നാൽ എല്ലാം ഇനിയും നേടാവുന്നതേയുള്ളൂ. അവശ്യ സമയത്തല്ലേ സഹായിക്കേണ്ടത്,” ജിജി പറയുന്നു. ആഗ്രഹം അറിയിച്ചപ്പോൾ അമ്മ ആലീസും മക്കൾ അഖിൽ, നിഖിൽ, അനൈന എന്നിവരും ഒപ്പം നിന്നു. സ്ഥലം ലഭിക്കാൻ അർഹതയുള്ളവരെ പി.വി.അൻവർ എംഎൽഎ കണ്ടെത്തും.

ADVERTISEMENT

കഴിഞ്ഞ മാസമാണു സ്ഥലത്തിന്റെ റജിസ്ട്രേഷൻ നടത്തിയത്.ജിജിയുടെ മൂത്ത മക്കൾ പ്ലസ് ടുവിനും പ്ലസ് വണ്ണിനും ഇളയ മകൾ എട്ടാം ക്ലാസിലും പഠിക്കുന്നു.

ADVERTISEMENT