റബ്കോ അടക്കമുള്ള സ്ഥാപനങ്ങളുടെ വായ്പാ ബാധ്യത സർക്കാർ അടച്ചുതീർത്തതു വ്യക്തമായ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണെന്ന വാദത്തിൽനിന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പിൻവാങ്ങി...rubco loan controversy, rubco, kadakampally surendran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ റബ്കോ അടക്കമുള്ള സ്ഥാപനങ്ങളുടെ വായ്പാ ബാധ്യത സർക്കാർ അടച്ചുതീർത്തതു വ്യക്തമായ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണെന്ന വാദത്തിൽനിന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പിൻവാങ്ങി.  

ഈ സ്ഥാപനങ്ങൾ തുക സർക്കാരിനു തിരിച്ചു നൽകുമെന്നാണ് മന്ത്രിയുടെ തിരുത്ത്. ഇതിനുള്ള കരാർ വ്യവസ്ഥകൾ സംബന്ധിച്ചു ചർച്ചകൾ നടന്നുവരികയാണ്. നിയമവകുപ്പിന്റെ അനുമതിയനുസരിച്ചാണു കരാറിൽ അന്തിമതീരുമാനമുണ്ടാവുക. – മന്ത്രി വ്യക്തമാക്കി.

ADVERTISEMENT

വായ്പ തിരിച്ചടയ്ക്കേണ്ട കാലാവധി, പലിശ എന്നിവ സ്ഥാപനങ്ങളുമായുളള കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്നലെ ഡൽഹിയിലും ആവർത്തിച്ച ശേഷമാണു തിരുത്തുമായി മന്ത്രി രംഗത്തെത്തിയത്.

കേരളാ ബാങ്കിന്റെ രൂപീകരണം സാധ്യമാക്കാനാണ് റബ്‌കോ അടക്കമുള്ള സ്ഥാപനങ്ങളുടെ വായ്പക്കുടിശിക അടച്ചു തീർത്തതെന്നാണു സർക്കാരിന്റെ വാദം. 

ADVERTISEMENT

സിപിഎം നിയന്ത്രണത്തിലുള്ള റബ്കോയെ സഹായിക്കാനായിരുന്നു മറ്റു സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള സർക്കാർ നീക്കമെന്ന ആരോപണമാണു വിവാദത്തിനിടയാക്കിയത്.

സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച്, കേരള ബാങ്ക് രൂപീകരിക്കുന്നതിന് ആർബിഐ ഉന്നയിച്ച പ്രധാന തടസ്സം സംസ്ഥാന സഹകരണ ബാങ്കിന്റെ കിട്ടാക്കടമായിരുന്നു. 

ADVERTISEMENT

റബ്കോ, റബർ മാർക്ക്, മാർക്കറ്റ് ഫെഡ് എന്നീ 3 സഹകരണ സ്ഥാപനങ്ങൾക്ക് 306.75 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കിലുമായി വായ്പാ കുടിശിക ഉണ്ടായിരുന്നു.  ഈ തുകയാണ് സർക്കാർ അടച്ചുതീർത്തത്.