കാടുവിറപ്പിച്ച ധീരവനിത വെടിയൊച്ച കിടിലം കൊള്ളിച്ച ഓർമച്ചിത്രമായി ഉൾക്കാട്ടിലേക്കു മറഞ്ഞു; കേരളത്തിലെ ഏക പെൺശിക്കാരിയായിരുന്ന കുട്ടിയമ്മ (ത്രേസ്യാ തോമസ് -88) അന്തരിച്ചു. വട്ടവയലിൽ പരേതനായ...shikari kuttiyamma, shikari, marayur, kuttiyamma,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരപ്പള്ളി ∙ കാടുവിറപ്പിച്ച ധീരവനിത വെടിയൊച്ച കിടിലം കൊള്ളിച്ച ഓർമച്ചിത്രമായി ഉൾക്കാട്ടിലേക്കു മറഞ്ഞു; കേരളത്തിലെ ഏക പെൺശിക്കാരിയായിരുന്ന കുട്ടിയമ്മ (ത്രേസ്യാ തോമസ് -88) അന്തരിച്ചു. വട്ടവയലിൽ പരേതനായ തോമസ് ചാക്കോയുടെ ഭാര്യയാണ്. സംസ്കാരം ഇന്നു മൂന്നിനു മകൻ വി.ടി.ജോസഫിന്റെ (ബാബു) വസതിയിൽ ശുശ്രൂഷകൾക്കു ശേഷം ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ. മരുമകൾ: ഷേർളി ജോസഫ്. 

പാലാ ഇടമറ്റം വട്ടവയലിൽ തൊമ്മന്റെ ഏഴുമക്കളിലെ ഏക പെൺതരിയായിരുന്നു കുട്ടിയമ്മ. 1963 ലാണു കുടുംബം മറയൂരിലേക്ക് കുടിയേറിയത്. റെയ്ച്ചൂരിലെ സെന്റ് മേരീസ് കോൺവെന്റ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിൽ 11ാം ക്ലാസ് വരെ പോയശേഷം സാമ്പത്തിക പ്രതിസന്ധി മൂലം പഠനം ഉപേക്ഷിച്ചു. പിന്നീട് മറയൂരിൽ താമസമാക്കി. ചിന്നാർ ഉൾവനങ്ങളിലെ വന്യമൃഗങ്ങളെ വേട്ടയാടിത്തുടങ്ങിയതോടെയാണു ശിക്കാരി കുട്ടിയമ്മ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. 

ADVERTISEMENT

വേട്ടക്കാരി കുട്ടിയമ്മയുടെ സംരക്ഷണയിൽ ചിന്നാർ വനമധ്യത്തിലെ ചുരുളിപ്പെട്ടിയിൽ 82 ഏക്കർ സ്‌ഥലത്തു 42 കുടുംബങ്ങൾ താമസമാക്കി. 1993ൽ സർക്കാർ ഈ സ്‌ഥലം ഏറ്റെടുത്തു. 1996ൽ ആനക്കല്ലിലേക്കു താമസം മാറ്റി.

പിഴയ്ക്കാത്ത ഉന്നം,പതറാത്ത മനസ്സ്

ADVERTISEMENT

മറയൂരിലെ ചുരുളിപ്പെട്ടിയുടെ കാറ്റിന് ചന്ദനത്തെക്കാളേറെ പെൺ ശിക്കാരിയെക്കുറിച്ചുള്ള കഥകളുടെ ഗന്ധമാണ്. ശിക്കാരി കുട്ടിയമ്മ എന്ന കേരളത്തിലെ ഏക പെൺ ശിക്കാരിയെക്കുറിച്ചുള്ള വീരകഥളാണ് കാടു പറയുക. 

കേരള തമിഴ്നാട് അതിർത്തിയിൽ തിരുമൂർത്തികളുടെ താഴ് വാരത്തിലെ ചുരുളിപ്പെട്ടി എന്ന ഗ്രാമം. കുടുംബം പോറ്റാൻ സഹോദരൻമാർക്കൊപ്പം കാടു കയറിയ കുട്ടിയമ്മയ്ക്കു കാടു പിന്നെ ഹരമായി. 

ADVERTISEMENT

സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠനം അവസാനിപ്പിച്ച് മറയൂരിലേക്കു തിരിച്ചു പോയതിനെപ്പറ്റി കുട്ടിയമ്മ പറഞ്ഞത് ഇങ്ങനെ: ‘‘മഠത്തിൽ നിന്നു അവധിക്കു വന്നപ്പോൾ വീടു പട്ടിണിയിലായി. പിന്നെ ഞാൻ മഠത്തിലേക്കു പോയില്ല. 1958 ലായിരുന്നു അത്.’’മറയൂരിലെത്തി മൂന്നാം നാൾ സഹോദരൻമാരായ പാപ്പച്ചനും തോമിയും കള്ളത്തോക്കുമായി കാടു കയറി. സഹോദരങ്ങളിലൊരാളെ കാട്ടുപോത്തു കുത്തിയപ്പോൾ, ചുമന്ന് ആശുപത്രിയിലെത്തിച്ചത് കുട്ടിയമ്മയുടെ നേതൃത്വത്തിൽ. സഹോദരൻ കിടപ്പിലായപ്പോൾ പെങ്ങളെ തോക്കുപയോഗിക്കാൻ പഠിപ്പിച്ചു. പിന്നെ വേട്ടയുടെ കാലം. അലഞ്ഞു, തോക്കുമായി. പിഴയ്ക്കാത്ത ഉന്നവും പതറാത്ത മനസുമാണ് കുട്ടിയമ്മയെ കാട്ടിലെ റാണിയാക്കിയത്. ഏറുമാടത്തിലിരുന്ന് വെടിവയ്ക്കുകയല്ല രീതി. കാട്ടിൽ അലഞ്ഞു നടക്കും. നേർക്കു നേർ വന്നാൽ തോക്കെടുക്കും. സിനിമയായിരുന്നു കുട്ടിയമ്മയുടെ പ്രധാന ദൗർബല്യം. ദേവത എന്ന സിനിമയിൽ അഭിനയിച്ചു.