ബാലരാമപുരം ∙ വാക്കുതർ‌ക്കത്തിനിടെ യുവാക്കൾ നടത്തിയ കല്ലേറിൽ ജനനേന്ദ്രിയത്തിനു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന നെയ്ത്തു തൊഴിലാളി തുമ്പോട്ടുകോണം ബിനു ഭവനിൽ കരുണാകരൻ(71) മരിച്ചു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പാറക്കോണം സ്വദേശി പ്രവീൺ(20), സമീപത്തു വാടകയ്ക്കു താമസിച്ചിരുന്ന സന്തോഷ്(38)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലരാമപുരം ∙ വാക്കുതർ‌ക്കത്തിനിടെ യുവാക്കൾ നടത്തിയ കല്ലേറിൽ ജനനേന്ദ്രിയത്തിനു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന നെയ്ത്തു തൊഴിലാളി തുമ്പോട്ടുകോണം ബിനു ഭവനിൽ കരുണാകരൻ(71) മരിച്ചു. സംഭവത്തിൽ രണ്ടുപേർ  അറസ്റ്റിൽ. പാറക്കോണം സ്വദേശി പ്രവീൺ(20), സമീപത്തു വാടകയ്ക്കു താമസിച്ചിരുന്ന സന്തോഷ്(38) എന്നിവരാണ് അറസ്റ്റിലായത്. 

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ കരുണാകരന്റെ വീട്ടിലായിരുന്നു സംഭവം. വീടിനു സമീപം റോഡിൽ മാലിന്യം തള്ളിയതിന് അയൽവാസിയായ പെൺകുട്ടിയെ കരുണാകരൻ അസഭ്യം വിളിച്ചതായി പറയുന്നു. പെൺകുട്ടിയുടെ സഹോദരൻ പ്രവീണും അയൽവാസിയായ സന്തോഷും  ഇതു ചോദ്യം ചെയ്തു. ഇതേത്തുടർന്നു കരുണാകരൻ വീട്ടുമുറ്റത്ത് കിടന്ന  കല്ലെടുത്ത് ഇവരെ എറിഞ്ഞു. ഈ കല്ല് സന്തോഷ് തിരികെ എറിഞ്ഞത് കരുണാകരന്റെ ജനനേന്ദ്രിയത്തിൽ പതിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 

ADVERTISEMENT

ഇതേത്തുടർന്ന് അവശനായ കരുണാകരൻ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ രാവിലെ പെട്ടെന്ന് ആരോഗ്യനില വഷളായി. തുടർന്നു മരിച്ചു. പൊലീസെത്തി അന്വേഷണം നടത്തുകയും ബന്ധുക്കളുടെ പരാതിയിൽ സന്തോഷിനെയും പ്രവീണിനെയും അറസ്റ്റ് ചെയ്തു.   ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.