സൂര്യഗ്രഹണം വ്യക്തതയോടെ നിരീക്ഷിക്കാൻ ഈ വർഷം ഭാഗ്യം ഇന്ത്യയ്ക്കായിരിക്കും. ഡിസംബർ 26നു സംഭവിക്കുന്ന സൂര്യഗ്രഹണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുകയെന്ന് ഉജ്ജയിനിലെ ജിവാജി...solar eclipse, eclipse, eclipse date, eclipse kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ സൂര്യഗ്രഹണം വ്യക്തതയോടെ നിരീക്ഷിക്കാൻ ഈ വർഷം ഭാഗ്യം ഇന്ത്യയ്ക്കായിരിക്കും. ഡിസംബർ 26നു സംഭവിക്കുന്ന സൂര്യഗ്രഹണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുകയെന്ന് ഉജ്ജയിനിലെ ജിവാജി വാനനിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. 

തമിഴ്നാട്ടിലെ നാമക്കലിലാണു ഭൂമിയിൽ തന്നെ കൂടുതൽ സമയം ഗ്രഹണം ദൃശ്യമാകുക. ഇവിടെ 4 മിനിറ്റ് വരെ നീളാം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തമിഴ്നാട്ടിലെ കോയമ്പത്തൂർ എന്നീ ജില്ലകളിൽ 2 മിനിറ്റ് വരെ ദൈർഘ്യമുണ്ടാകും. രാവിലെ 9.04 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകുക എന്നു പാലക്കാട് ഐഐടി ഡയറക്ടർ ഡോ. പി.ബി. സുനിൽ കുമാർ വ്യക്തമാക്കി. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിൽ പൂർണമായും വരുമ്പോഴുള്ള ദൃശ്യവും കാണാനാകും. 87% വരെ സൂര്യൻ മറയ്ക്കപ്പെടും. 

ADVERTISEMENT

സൗദി അറേബ്യ, ഇന്തൊനീഷ്യ, ശ്രീലങ്ക, സിംഗപ്പൂർ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. 2010 ജനുവരി 15നാണ് ഇന്ത്യയിൽ ഏറ്റവുമൊടുവിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമായത്. പൂർണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 7 മിനിറ്റും 31 സെക്കൻഡുമാണ്. ഇതിൽ കൂടുതൽ ദൈർഘ്യമുണ്ടാകുന്നതു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം. ഏറ്റവുമൊടുവിൽ അതു സംഭവിച്ചത് 1973 ജൂൺ 30ന് ആയിരുന്നു. 

ADVERTISEMENT