കൊച്ചി ∙ കോളജ് ഹോസ്റ്റലുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതു വിദ്യാർഥികളുടെ മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. മൊബൈൽ ഫോണും ഇന്റർനെറ്റും നൽകുന്ന എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളും | Mobile Ban in Hostel | Manorama News

കൊച്ചി ∙ കോളജ് ഹോസ്റ്റലുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതു വിദ്യാർഥികളുടെ മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. മൊബൈൽ ഫോണും ഇന്റർനെറ്റും നൽകുന്ന എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളും | Mobile Ban in Hostel | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോളജ് ഹോസ്റ്റലുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതു വിദ്യാർഥികളുടെ മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. മൊബൈൽ ഫോണും ഇന്റർനെറ്റും നൽകുന്ന എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളും | Mobile Ban in Hostel | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോളജ് ഹോസ്റ്റലുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതു വിദ്യാർഥികളുടെ മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. മൊബൈൽ ഫോണും ഇന്റർനെറ്റും നൽകുന്ന എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളും സാധ്യതകളും രക്ഷിതാക്കളോ കോളജധികൃതരോ കണ്ടില്ലെന്നു നടിക്കരുത്. അച്ചടക്കം നടപ്പാക്കുകയെന്നാൽ അറിവു നേടാനുള്ള വഴി തടയലല്ലെന്നു കോടതി വ്യക്തമാക്കി.

പെൺകുട്ടികൾക്കു കോളജ് ഹോസ്റ്റലിൽ മൊബൈൽ ഫോണിനു നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കോഴിക്കോട് ചേളന്നൂർ എസ്എൻ കോളജിലെ ബിഎ വിദ്യാർഥിയായ ഫഹീമാ ഷിറിൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി. വി. ആശയുടെ ഉത്തരവ്. ചേളന്നൂർ കോളജിലെ നിയന്ത്രണങ്ങൾ റദ്ദാക്കിയ കോടതി, ഹർജിക്കാരിയെ ഹോസ്റ്റലിൽ തിരിച്ചെടുക്കണമെന്നും നിർദേശിച്ചു.

ADVERTISEMENT

ഹർജിയുടെ പശ്ചാത്തലം

പെൺകുട്ടികൾ വൈകിട്ട് 6 മുതൽ 10 വരെ ഫോൺ ഉപയോഗിക്കുന്നതു വിലക്കിയതിൽ പ്രതിഷേധിച്ചതിനു ഹോസ്റ്റലിൽ നിന്നു പുറത്താക്കിയ സാഹചര്യത്തിലാണു ഹർജി. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇല്ലാത്ത നിയന്ത്രണങ്ങൾ പെൺകുട്ടികൾക്ക് ഏർപ്പെടുത്തുന്നതു ലിംഗവിവേചനമാണെന്നു ഹർജിഭാഗം വാദിച്ചു. എന്നാൽ വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രക്ഷിതാക്കളുടെ അഭ്യർഥന മാനിച്ചാണു പഠനസമയത്തു മൊബൈൽ ഫോൺ നിയന്ത്രിക്കുന്നതെന്നു കോളജ് അധികൃതർ വാദിച്ചു.

ADVERTISEMENT

വിദ്യാർഥികൾ പ്രായപൂർത്തിയായവർ‌

കോടതി ഉത്തരവിൽനിന്ന്: ഹോസ്റ്റൽ അന്തേവാസികൾ പ്രായപൂർത്തിയായവരാണെന്നു കോളജ് അധികൃതരും രക്ഷിതാക്കളും മനസ്സിലാക്കണം. എങ്ങനെ പഠിക്കണം, എപ്പോൾ പഠിക്കണമെന്നൊക്കെ വിദ്യാർഥികളാണു തീരുമാനിക്കേണ്ടത്. ലാപ്ടോപ്പിനു നിയന്ത്രണമില്ലെന്നു പറഞ്ഞാലും എല്ലാവർക്കും അതു താങ്ങാനാവില്ല. മൊബൈൽ ഫോൺ പോലെ ലാപ്ടോപ്പും ദുരുപയോഗിക്കാൻ സാധ്യതയുണ്ട്. പഠനസമയം കഴിഞ്ഞാലും ദുരുപയോഗത്തിനുള്ള സാധ്യത നിലനിൽക്കുന്നു.

ADVERTISEMENT

ഡിജിറ്റൽ പഠനം

സംസ്ഥാനത്തെ സ്കൂളുകൾ ഡിജിറ്റൽ കാലത്താണ്. ഇന്റർനെറ്റിലൂടെ അറിവു നേടുന്നതു വിദ്യാഭ്യാസത്തിന്റെ നിലവാരം വർധിപ്പിക്കും. ചിലർ ലൈബ്രറിയിൽ നിന്നു പഠിക്കുമ്പോൾ ഇ–ബുക്കുകൾ ഉപയോഗിക്കുന്നവരുണ്ട്. ഓൺലൈൻ മാർഗങ്ങൾ വിട്ട് ലൈബ്രറി ഉപയോഗിച്ചാൽ മതിയെന്ന കടുംപിടുത്തം ഗുണപരമല്ല. 18 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു സ്വന്തം പഠനരീതി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നൽകണം.

മറ്റുള്ളവർക്ക് ശല്യമാകരുത്

മറ്റു വിദ്യാർഥികൾ നിയന്ത്രണങ്ങൾ എതിർക്കുന്നില്ലെന്നതു കൊണ്ട് നിയന്ത്രണം യുക്തിസഹമാണെന്ന് അർഥമില്ല. മൊബൈൽ ഫോൺ ഉപയോഗം ഹോസ്റ്റലിലെ മറ്റു കുട്ടികൾക്കു ശല്യമാകരുതെന്ന നിയന്ത്രണം മാത്രം മതിയാകും. 

മൊബൈലിന്റെ നല്ല വശങ്ങൾ കാണാതെ പോകരുത്

ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കുന്നത് അറിവ് നേടാനും മൽസരിച്ചു പഠിക്കാനുമുള്ള വിദ്യാർഥികളുടെ അവകാശങ്ങളെ ഹനിക്കുന്നുവെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഇ–പേപ്പറും ഇ–ബുക്കും ഓൺലൈൻ കോഴ്സുകളും വ്യാപകമാകുന്ന കാലമാണ്. യുജിസി അംഗീകൃത ഓൺലൈൻ കോഴ്സുകൾ പോലുമുണ്ട്. മൊബൈൽ ഫോണിന്റെ നല്ല വശങ്ങൾ കാണാതെ പോകരുത്. ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുമെന്നും ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ സമിതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.