ന്യൂഡൽഹി ∙ കേരളത്തിൽ ബിജെപിയിൽ ചേർന്ന പ്രമുഖരുടെയും സിപിഎം, സിപിഐ എന്നീ പാർട്ടികളിൽ നിന്നു വന്നവരുടെയും പട്ടിക പ്രസിദ്ധീകരിക്കുമെന്നു സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. പുതുതായി 11 ലക്ഷം | Bharatiya Janata Party (BJP) | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളത്തിൽ ബിജെപിയിൽ ചേർന്ന പ്രമുഖരുടെയും സിപിഎം, സിപിഐ എന്നീ പാർട്ടികളിൽ നിന്നു വന്നവരുടെയും പട്ടിക പ്രസിദ്ധീകരിക്കുമെന്നു സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. പുതുതായി 11 ലക്ഷം പേർ കേരളത്തിൽ അംഗത്വമെടുത്തതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപി അംഗങ്ങളുടെ എണ്ണം 26 ലക്ഷമായി. ന്യൂനപക്ഷങ്ങളിൽ നിന്നും കേഡർ പാർട്ടികളിൽ നിന്നും ഒട്ടേറെ പേർ ബിജെപിയിലേക്കെത്തി.

പാർട്ടിയിൽ ചേർന്ന പ്രമുഖർക്കു ചുമതലകൾ നൽകാൻ കേരളത്തിനു പ്രത്യേകാനുമതി ലഭിച്ചിട്ടുണ്ട്. പൊതുവെ ഒരുവർഷം സാധാരണ അംഗമായി പ്രവർത്തിച്ച ശേഷമാണു ചുമതലകൾ നൽകുക. കേരളത്തിൽ പാർട്ടിയിൽ ചേർന്ന ജനപിന്തുണയുള്ള പ്രമുഖർക്കു ചുമതലകൾ നൽകാൻ പ്രത്യേകാനുമതിയാണു ലഭിച്ചിരിക്കുന്നത്.

ADVERTISEMENT

തിരുവനന്തപുരം, കൊല്ലം, തൃശൂർ തുടങ്ങിയവയാണു കൂടുതൽ അംഗത്വം വർധിച്ച ജില്ലകളെന്നും ശ്രീധരൻപിള്ള പറഞ്ഞു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷുമായി ശ്രീധരൻപിള്ള ചർച്ചകൾ നടത്തി.