തിരുവനന്തപുരം∙ മിൽമ പാലിന്റെ പുതുക്കിയ വില നിലവിൽ വന്നു. മഞ്ഞ കവർ പാൽ (സ്മാർട്ട് ഡബിൾ ടോൺഡ്) ഒഴികെയുള്ള എല്ലാ ബ്രാൻഡുകൾക്കും ലീറ്ററിന് 4 രൂപയാണു വർധന. മഞ്ഞ കവറിന് 5 രൂപയാണു കൂട്ടിയത്. | Milma | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മിൽമ പാലിന്റെ  പുതുക്കിയ വില നിലവിൽ വന്നു. മഞ്ഞ കവർ പാൽ (സ്മാർട്ട് ഡബിൾ ടോൺഡ്) ഒഴികെയുള്ള എല്ലാ ബ്രാൻഡുകൾക്കും ലീറ്ററിന് 4 രൂപയാണു വർധന. മഞ്ഞ കവറിന് 5 രൂപയാണു കൂട്ടിയത്. ക്ഷീരകർഷകർക്കു ഗുണം ചെയ്യുന്ന വിലവർധന ജനങ്ങൾ അംഗീകരിച്ചതായി മിൽമ തിരുവനന്തപുരം മേഖലാ ചെയർമാൻ കല്ലട രമേശ് പറഞ്ഞു. വില വർധിപ്പിച്ചിട്ടും ഇന്നലെ പാൽ വിൽപനയിൽ കുറവുണ്ടായില്ല.

സ്വകാര്യ കമ്പനികൾ ലീറ്ററിന് 50 രൂപയിലേക്കു വരെ പാൽവില വർധിപ്പിച്ച സാഹചര്യത്തിലാണു മിൽമ സാധാരണ പാലിന്റെ വില 46 രൂപയിൽ പിടിച്ചുനിർത്തിയത്. പുതുക്കിയ വിലയിൽ 3.35 രൂപ കർഷകർക്കു ലഭിക്കും. പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളിൽ 10 ദിവസം കൂടി പാൽ വിതരണം ഉണ്ടാകുമെന്നും  അദ്ദേഹം അറിയിച്ചു. പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളുടെ വലിയ ശേഖരമുള്ളതിനാലാണു പണച്ചെലവ് ഒഴിവാക്കി അവയിൽത്തന്നെ പാൽ വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ചു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കല്ലട രമേശ് പറഞ്ഞു.

ADVERTISEMENT

ഈ മാസം 6ന് ആണു പാൽ വില കൂട്ടാനുള്ള മിൽമയുടെ ആവശ്യം സർക്കാർ പരിഗണിച്ചത്. ഉൽപാദനത്തിലും വിതരണത്തിലുമുള്ള കനത്ത ചെലവു പരിഗണിച്ച് ലീറ്ററിന് 7 രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. ഉപഭോക്തൃ താൽപര്യം കൂടി പരിഗണിച്ചു വർധന 4 രൂപയിൽ സർക്കാർ പരിമിതപ്പെടുത്തുകയായിരുന്നു.