ജോസ് കെ. മാണി പക്ഷത്തെ പലരുടെയും വോട്ട് കിട്ടിയിട്ടുണ്ട്. താഴേത്തട്ടിൽ നിന്നു കേരള കോൺഗ്രസ് പിളർന്ന് ജില്ലാ കമ്മിറ്റി വരെയെത്തി. പിന്നെ എങ്ങനെ അവർ ഒന്നിച്ചു പ്രവർത്തിക്കും. കേരള കോൺഗ്രസുകാർ പലരും അസംതൃപ്തരാണ്. | Pala byelection | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള കോൺഗ്രസ് വോട്ടുകൾ ലഭിച്ചിട്ടുണ്ടോ ?

ജോസ് കെ. മാണി പക്ഷത്തെ പലരുടെയും വോട്ട് കിട്ടിയിട്ടുണ്ട്. താഴേത്തട്ടിൽ നിന്നു കേരള കോൺഗ്രസ് പിളർന്ന് ജില്ലാ കമ്മിറ്റി വരെയെത്തി. പിന്നെ എങ്ങനെ അവർ ഒന്നിച്ചു പ്രവർത്തിക്കും. കേരള  കോൺഗ്രസുകാർ പലരും അസംതൃപ്തരാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ജോസഫ് പക്ഷത്തേക്ക് വലിയൊരു ഒഴുക്കുണ്ടാകും. 

ADVERTISEMENT

പലതവണ പരാജയം. എന്നിട്ടും പൊരുതാനുള്ള ആത്മവിശ്വാസം എങ്ങനെ ലഭിച്ചു ?

ജിമ്മി ജോർജിനൊപ്പം കളിച്ച ആളാണു ഞാൻ. എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണാൻ സാധിക്കും. വലിയ ടീമുകളെ തോൽപിച്ചിട്ടുണ്ട്. ചെറിയ ടീമിനോടു തോറ്റു പോയിട്ടുമുണ്ട്. അതാണു ജയത്തിൽ വലുതായി ആഹ്ലാദിക്കാതെ ഇരിക്കുകയും തോൽവിയിൽ വലിയ വിഷമം തോന്നാതെ ഇരിക്കുകയും ചെയ്യുന്നത്. കെ.എം. മാണിയുടെ ഭുരിപക്ഷം ഓരോ തിരഞ്ഞെടുപ്പിലും കുറച്ചു കൊണ്ടുവരാൻ സാധിച്ചതിന്റെ ആത്മവിശ്വാസം ഉണ്ടായിരുന്നു.  

ADVERTISEMENT

വിജയ ഘടകങ്ങൾ എന്തൊക്കെ ?

വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വോട്ട് ലഭിച്ചു. ഇടതു പക്ഷത്തിന്റെ കൂട്ടായ പ്രവർത്തനം ശക്തിയേകി. 2 എംഎൽഎമാർക്കാണ് ഒരു പഞ്ചായത്തിന്റെ ചുമതല നൽകിയിരുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ പ്രചാരണം ശക്തമായി നടത്തി. എൽഡിഎഫ് സർക്കാ‍ർ ചെയ്ത നല്ല കാര്യങ്ങൾ ആത്മവിശ്വാസം നൽകുന്നതായിരുന്നു. എസ്എൻഡിപി യോഗം സഹായിച്ചു. വെള്ളാപ്പള്ളി പരസ്യമായി തന്നെ ഞാൻ വിജയിക്കുമെന്നു പറഞ്ഞു. കുറേ വോട്ട് ചെയ്യാതെ പോയിട്ടുണ്ട്. അതു യുഡിഎഫിനു തിരിച്ചടിയായി. 

ADVERTISEMENT

പാലായുടെ വികസന സ്വപ്നങ്ങൾ എന്തൊക്കെ ?

ഉടൻ തന്നെ എല്ലാം നടത്തുമെന്നു പറയുന്നില്ല. അർഹരായവർക്ക് സഹായം എത്തിക്കും. വെള്ളം, വഴിവിളക്കുകൾ എന്നീ അടിയന്തിര പ്രാധാന്യ വിഷയങ്ങൾ ശ്രദ്ധിക്കും. ചേർപ്പുങ്കൽ ഭാഗത്ത് ബണ്ട് നിർമിച്ചാൽ ശുദ്ധജല ക്ഷാമത്തിനു പരിഹാരമാകും. 2 സഹകരണ സൊസൈറ്റികൾ അടച്ചു പോയി. ആ വിഷയങ്ങളിൽ ആദ്യം തന്നെ ശ്രദ്ധ നൽകും.