മന്ത്രി ജി. സുധാകരൻ ‘പൂതന’ പരാമർശം നടത്തിയെന്ന പരാതിയിൽ അദ്ദേഹം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ചീഫ് ഇലക്‌ഷൻ ഏജന്റ് നൽകിയ പരാതിയെത്തുടർന്ന് ഡിജിപിയിൽനിന്നും... g sudhakaran putana remarks, shanimol usman, aroor byelection

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മന്ത്രി ജി. സുധാകരൻ ‘പൂതന’ പരാമർശം നടത്തിയെന്ന പരാതിയിൽ അദ്ദേഹം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ചീഫ് ഇലക്‌ഷൻ ഏജന്റ് നൽകിയ പരാതിയെത്തുടർന്ന് ഡിജിപിയിൽനിന്നും  കലക്ടറിൽനിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇതിനുപുറമേ, സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് നിവേദനം നൽകി. ഇവ പരിശോധിച്ചശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പരാതിയിൽ തീർപ്പുകൽപ്പിച്ചത്. 

റിപ്പോർട്ടുകളും വിഡിയോയും പരിശോധിച്ചിരുന്നു. ആരെയും പേരെടുത്തു പറഞ്ഞല്ല മന്ത്രി പരാമർശം നടത്തിയത്. ദുരുദ്ദേശ്യത്തോടെ നടത്തിയ പരാമർശമല്ലെന്നാണു മനസിലാക്കുന്നതെന്നും അതിനാൽ മന്ത്രി പെരുമാറ്റച്ചട്ടലംഘനം നടത്തിയിട്ടില്ല എന്ന നിഗമനത്തിലെത്തുന്നതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി.

ADVERTISEMENT