കോഴിക്കോട് ∙ ‘‘എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയങ്ങളിൽ ഞാൻ എന്താണു ചെയ്യുകയെന്നു പറയാനാകില്ല.....’’ കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകവെ | Koodathai Serial Murders | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ‘‘എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയങ്ങളിൽ ഞാൻ എന്താണു ചെയ്യുകയെന്നു പറയാനാകില്ല.....’’ കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകവെ പൊലീസ് ജീപ്പിലിരുന്നു നിർവികാരതയോടെ പറഞ്ഞുകൊണ്ടിരുന്നു.

ജില്ലാ ജയിലി‍ൽ നിന്നു താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയ്ക്കിടയിൽ വനിതാ പൊലീസുകാർക്കു നടുവിൽ തല കുമ്പിട്ടിരിക്കുന്നതിനിടയിലാണു ജോളി ഈ പല്ലവി ആവർത്തിച്ചുകൊണ്ടിരുന്നത്. ചെയ്ത കുറ്റത്തിന്റെ ഗൗരവമൊന്നും കാണിക്കാതെ നിസ്സംഗതയോടെയായിരുന്നു ജോളിയുടെ പെരുമാറ്റം.

ADVERTISEMENT

കൊലയ്ക്കു പിന്നിൽ 4 കാരണങ്ങൾ

കൂടത്തായി കൊലപാതകക്കേസിൽ ജോളി ആദ്യ ഭർത്താവ് റോയിയെ വധിക്കാൻ 4 കാരണങ്ങളുണ്ടെന്നു പൊലീസ്. റോയിയുടെ മദ്യപാനം, റോയിയുടെ  അന്ധവിശ്വാസം, ജോളിയുടെ പരപുരുഷ ബന്ധം ചോദ്യം ചെയ്തത്, സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം എന്നിവയാണവയെന്ന് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ പൊലീസ് വിശദീകരിച്ചു.

ADVERTISEMENT

റോയിയുടെ മരണം സംബന്ധിച്ച കേസ് പുനരന്വേഷിക്കാനും മറ്റ് 5 മരണങ്ങളിൽ ബന്ധമുണ്ടോയെന്നു കണ്ടെത്താനുമായി ജോളി ജോസഫ്, സയനൈഡ് നൽകിയ ബന്ധു എം.എസ്. മാത്യു, സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പൊന്നാമറ്റം കുടുംബത്തിലെ 6 മരണങ്ങൾക്കു സമാനതകളുണ്ടെന്നും മരണവേളകളിൽ ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ഹരിദാസൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കവും എൻഐടി അധ്യാപികയെന്ന പേരിലെ തട്ടിപ്പും എടുത്തു പറഞ്ഞിട്ടുണ്ട്.