നെല്ലുസംഭരണത്തിനു സ്വകാര്യ മില്ലുകളുമായി കരാറുണ്ടാക്കാനുള്ള സർക്കാർ ശ്രമം വീണ്ടും പരാജയപ്പെട്ടു. മിൽ ഉടമ സംഘത്തിന്റെ പ്രതിനിധികൾ ഇന്നലെ സപ്ലൈകോ ആസ്ഥാനത്തു ചെന്നെങ്കിലും ഇൻഷുറൻസുമായി ബന്ധപ്പെട്ട വ്യവസ്ഥ മാറ്റാതെ കരാർ ഒപ്പിടാനാകില്ലെന്നു പറഞ്ഞു മടങ്ങി..paddy, paddy in kerala, paddy collection in kerala,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നെല്ലുസംഭരണത്തിനു സ്വകാര്യ മില്ലുകളുമായി കരാറുണ്ടാക്കാനുള്ള സർക്കാർ ശ്രമം വീണ്ടും പരാജയപ്പെട്ടു. മിൽ ഉടമ സംഘത്തിന്റെ പ്രതിനിധികൾ ഇന്നലെ സപ്ലൈകോ ആസ്ഥാനത്തു ചെന്നെങ്കിലും ഇൻഷുറൻസുമായി ബന്ധപ്പെട്ട വ്യവസ്ഥ മാറ്റാതെ കരാർ ഒപ്പിടാനാകില്ലെന്നു പറഞ്ഞു മടങ്ങി.

സംഭരണം നീളുന്നതു കർഷകരെ ആശങ്കയിലാക്കി. നെല്ലെടുപ്പു കരാർ കഴിഞ്ഞ വർഷത്തെ അതേ മാതൃകയിൽ തുടരണമെന്നും ബാക്കിയുള്ള പ്രശ്നങ്ങൾ അടുത്ത സംഭരണത്തിനു മുൻപു ചർച്ച ചെയ്യാമെന്നും സർക്കാർ, മിൽ ഉടമകൾക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും ഇൻഷുറൻസുമായി ബന്ധപ്പെട്ടു ദോഷമായ വ്യവസ്ഥ മാറ്റണമെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. ആറാം തവണയാണു മിൽ ഉടമകളുമായി സർക്കാർ ഈ വിഷയത്തിൽ ചർച്ച നടത്തുന്നത്.

ADVERTISEMENT

എല്ലാ വർഷവും കൊയ്ത്തു തുടങ്ങിയ ശേഷം  സംഭരണ ചർച്ചകൾ ആരംഭിക്കുന്നതു സർക്കാരും മിൽ ഉടമകളും തമ്മിലുള്ള ഒത്തുകളിയാണെന്നും ആക്ഷേപമുയർന്നു. നെല്ലുസംഭരണം നടത്താൻ താൽപര്യമുള്ള മില്ലുകളുമായി ചർച്ച നടത്താൻ സർക്കാർ നീക്കങ്ങൾ തുടങ്ങി. ഏതാനും മില്ലുകൾ സമവായത്തിലെത്തിയതായി അറിയുന്നു. ഇവരുമായി ഇന്നും നാളെയും ചർച്ചകൾ നടത്തും. 

‘പ്രതിസന്ധിയിലാക്കുന്ന നീക്കം അംഗീകരിക്കില്ല. എല്ലാ വർഷവും കർഷകരെ പ്രതിസന്ധിയിലാക്കുന്ന മിൽ ഉടമകളുടെ നീക്കം അംഗീകരിക്കാൻ കഴിയില്ല. സർക്കാരിന്റെ മില്ലുകൾ സജ്ജമാക്കി അടുത്ത വർഷം മുതൽ സംഭരണം നടത്താൻ ശ്രമിക്കും.’ 

ADVERTISEMENT

   മന്ത്രി വി.എസ്. സുനിൽകുമാർ

‘സർക്കാർ ആവശ്യപ്പെട്ട മറ്റെല്ലാ വ്യവസ്ഥകളും തങ്ങൾ അംഗീകരിച്ചു. ഇൻഷുറൻസുമായി ബന്ധപ്പെട്ട വിഷയം കോടികളുടെ നഷ്ടമുണ്ടാക്കുന്നതാണ്. സർക്കാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്താൽ കരാറിൽ ഒപ്പിടാം.’

ADVERTISEMENT

     വർക്കി പീറ്റർ (കേരള റൈസ് മില്ലേഴ്സ് അസോ. സംസ്ഥാന സെക്രട്ടറി)