തിരുവനന്തപുരം ∙ സിപിഎം അംഗങ്ങളായ വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയ കാര്യം അന്വേഷണ ഏജൻസികൾക്കു വിടുന്നുവെന്ന സന്ദേശമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നൽകുന്നത്. റിട്ട. ജസ്റ്റീസ് സി.എസ് ഗോപിനാഥൻ അധ്യക്ഷനായ യുഎപിഎ പരിശോധനാസമിതി അന്വേഷിച്ചു തീരുമാനമെടുക്കട്ടെയെന്ന മുഖ്യമന്ത്രിയുടെ നിർദേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിപിഎം അംഗങ്ങളായ വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയ കാര്യം അന്വേഷണ ഏജൻസികൾക്കു വിടുന്നുവെന്ന സന്ദേശമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നൽകുന്നത്. റിട്ട. ജസ്റ്റീസ് സി.എസ് ഗോപിനാഥൻ അധ്യക്ഷനായ യുഎപിഎ പരിശോധനാസമിതി അന്വേഷിച്ചു തീരുമാനമെടുക്കട്ടെയെന്ന മുഖ്യമന്ത്രിയുടെ നിർദേശം സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

യുഎപിഎയോടുള്ള പാർട്ടി നിലപാട് അംഗീകരിക്കുമ്പോൾ തന്നെ പൊലീസും കോടതിയും എത്തിച്ചേർന്ന നിഗമനം സർക്കാരിനു നിരാകരിക്കാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. പുറത്തുവിടാത്ത ശക്തമായ തെളിവുകൾ പൊലീസിന്റെ പക്കലുണ്ടെന്ന സൂചനയും നൽകി. അറസ്റ്റിലായ അലൻ ഷുഹൈബിനും താഹാ ഫസലിനും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പാർട്ടിയിൽ നിന്നു പുറത്താക്കുന്നത് ആലോചിക്കണമെന്നുമാണു റിപ്പോർട്ടിൽ കോഴിക്കോട് നേതൃത്വം ചൂണ്ടിക്കാട്ടിയത്.

ADVERTISEMENT

വിശദ അന്വേഷണത്തിനും തീരുമാനത്തിനും ജില്ലാകമ്മിറ്റിയെ സെക്രട്ടേറിയറ്റ് അധികാരപ്പെടുത്തി. യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം കേന്ദ്രനേതൃത്വമടക്കം എതിർപ്പ് പരസ്യമാക്കിയതിനാൽ തിരക്കിട്ട് നടപടിയെടുത്ത് വിദ്യാർഥികളെയും അവരെ പിന്തുണയ്ക്കുന്നവരെയും കയ്യൊഴിയേണ്ടെന്ന അഭിപ്രായവുമുണ്ടായി. 

സിപിഐയെ തള്ളി

ADVERTISEMENT

മാവോയിസ്റ്റ് വേട്ട വിവാദത്തിൽ എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ ‘വലതുപക്ഷവും ഇടതുതീവ്രവാദ ശക്തികളും’ ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് സിപിഐ ഇതിൽ ഒന്നാണെന്ന പരിഹാസവും സിപിഎം സെക്രട്ടേറിയറ്റ് പ്രകടിപ്പിച്ചു.