ദേശീയപാതയിലെ ടോൾ പ്ലാസകളിൽ ഡിസംബർ 1 മുതൽ സമ്പൂർണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി, പാലിയേക്കര ടോൾ പ്ലാസയിൽ ഇന്നുമുതൽ 3 ട്രാക്കുകൾ വീതം ഫാസ്ടാഗ് പതിച്ച വാഹനങ്ങൾക്ക് മാത്രമാക്കും. 15 മുതൽ 21വരെ 4 ട്രാക്കുകളിലും 22 മുതൽ 28 വരെ 5...Paliyekkara toll, Paliyekkara toll news, Fastag, Fastag in Paliyekkara

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ദേശീയപാതയിലെ ടോൾ പ്ലാസകളിൽ ഡിസംബർ 1 മുതൽ സമ്പൂർണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി, പാലിയേക്കര ടോൾ പ്ലാസയിൽ ഇന്നുമുതൽ 3 ട്രാക്കുകൾ വീതം ഫാസ്ടാഗ് പതിച്ച വാഹനങ്ങൾക്ക് മാത്രമാക്കും. 15 മുതൽ 21വരെ 4 ട്രാക്കുകളിലും 22 മുതൽ 28 വരെ 5 ട്രാക്കുകളിലും 29ന് മുഴുവൻ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനം ഒരുക്കാനാണ് നിർദേശം. ഒരു ട്രാക്ക് തൽക്കാലം പ്രാദേശിക വാഹനങ്ങൾക്കായി ഒഴിച്ചിടും. 

ഡിസംബർ 1 മുതൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഫാസ്ടാഗ് ട്രാക്കുകളിൽ കയറിയാൽ ഇരട്ടിത്തുക നൽകേണ്ടി വരും. പാലിയേക്കര ടോൾ പ്ലാസയിലൂടെ ദിനവും 45,000 വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 7,000 വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ ഫാസ്ടാഗുള്ളത്. 

ADVERTISEMENT

ഓഗസ്റ്റിലെ നിർദേശപ്രകാരം, ഡിസംബർ 1 മുതൽ ടോൾ പ്ലാസകളിൽ ഒരു ലെയ്നിൽ പണം, കാർഡ് എന്നിവ മുഖേനയുള്ള ടോൾ സ്വീകരിക്കണമെന്നു പറഞ്ഞിരുന്നു. ഇവയിൽ പക്ഷേ, വലിയ ക്യൂ ആയിരിക്കും. ഫാസ്ടാഗിൽ കയറിയാൽ ഇരട്ടി പണവും നൽകേണ്ടിവരും. 

ഫാസ്ടാഗ് ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌എങ്ങനെ കിട്ടും 

ADVERTISEMENT

ദേശീയപാതകളിലെ ടോൾപ്ലാസകളിൽ ഫാസ്ടാഗ് ലഭിക്കും. എസ്ഐബി, ഫെഡറൽ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങി ബാങ്ക് ശാഖകളും ഫാസ്ടാഗ് നൽകുന്നുണ്ട്. തൃശൂർ പാലിയേക്കര ടോൾപ്ലാസയ്ക്കുസമീപം 6 കൗണ്ടറുകളുണ്ട്. കാറുകൾക്ക് 500 രൂപയും വലിയ വാഹനങ്ങൾക്ക് 600 രൂപയുമാണ് ഇവിടെ നിരക്ക്.  ഇതിൽ കാറുകൾക്ക് 200രൂപയും വലിയ വാഹനങ്ങൾക്ക് 300 രൂപയും ഉപയോഗിക്കാനാകും.

English summary: More Fastag tracks in Paliyekkara toll

ADVERTISEMENT