വീടു വയ്ക്കുന്നവർക്കും വീട് സ്വപ്നം കാണുന്നവർക്കും സുവർണാവസരം ഒരുക്കി ‘വനിത വീട് പ്രദർശനം’ നാഗമ്പടം മൈതാനത്ത് ആരംഭിച്ചു. കലക്ടർ പി.കെ.സുധീർ ബാബു ഉദ്ഘാടനം ചെയ്തു...vanitha, manorama vanitha, veed exhibition, vanitha veed

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വീടു വയ്ക്കുന്നവർക്കും വീട് സ്വപ്നം കാണുന്നവർക്കും സുവർണാവസരം ഒരുക്കി ‘വനിത വീട് പ്രദർശനം’ നാഗമ്പടം മൈതാനത്ത് ആരംഭിച്ചു. കലക്ടർ പി.കെ.സുധീർ ബാബു  ഉദ്ഘാടനം ചെയ്തു.

മലയാള മനോരമ പബ്ലിക്കേഷൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വി.സജീവ് ജോർജ്, സീനിയർ മാനേജർ ബിനോയ് അലക്സ്, മലയാള മനോരമ മാർക്കറ്റിങ് സീനിയർ മാനേജർ  ഷൈൻ കോശി, സെറ സാനിറ്ററിവെയർ സീനിയർ മാനേജർ എം.പി. പ്രദീപ്, അസിസ്റ്റന്റ് മാനേജർ അനൂപ് ചാക്കോ, സെറ സാനിറ്ററി വെയർ ഇസ്‌വിയ ഡിവിഷൻ ഹെഡ് രജിത പിള്ള  എന്നിവർ പങ്കെടുത്തു.

ADVERTISEMENT

കെട്ടിടം നിർമിക്കാനും മോടി കൂട്ടാനും ആവശ്യമായവയെല്ലാം ഒരു കുടക്കീഴിൽ ലഭിക്കാനുള്ള അവസരമാണ് വനിത വീട് പ്രദർശനം. പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡായ സെറയാണ് പ്രദർശനത്തിന്റെ പ്രായോജകർ. ഏറ്റവും പുതിയ ഡിസൈനിലുള്ള അടുക്കളകൾക്കും വാഡ്രോബുകൾക്കും വൻ വിലക്കിഴിവാണ് എൽബ ട്രേഡേഴ്സ് നൽകുന്നത്. ഗ്രീൻ ടെക്കിൽ നിന്നു പീജിയൺ ചിമ്മിനികൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. 

 അടുക്കള ഡിസൈനുകളും പെബിൾസിലെ ട്രെൻഡുമായി എത്തുന്നത് വിശ്വാസ് കിച്ചനാണ്. 10 വർഷം വാറന്റിയോടെ നെക്സ്റ്റീൽ വാട്ടർ ടാങ്കുകൾ സ്വന്തമാക്കാം. ജാക്സൺ, ക്യുറാസ്, ഐലീഫ് എന്നീ റെഡിമെയ്ഡ് വാതിലുകൾ പ്രദർശനത്തിലുണ്ട്. 

ADVERTISEMENT

സെമിനാറുകളും ശിൽപശാലകളും ഇന്ന് ആരംഭിക്കും.  രാവിലെ 11 മുതൽ വൈകിട്ട് എട്ടര വരെയാണ് പ്രദർശനം.  പ്രവേശനം സൗജന്യം. 12 ന് സമാപിക്കും.

സെമിനാർ ഹാളിൽ ഇന്ന് 

ADVERTISEMENT

വർക്‌ഷോപ് – ടെററിയം നിർമാണം – ലക്ഷ്മി രാജു, ഗ്രീൻപീസ് ടെററിയം, കൊച്ചി – 4.00

പഴയ വീട് പുതുക്കി ആധുനികമാക്കാം– ഡോ. ബിനുമോൾ ടോം, ആർക്കിടെക്ചർ വിഭാഗം മേധാവി, ആർഐടി, പാമ്പാടി – 5.30

English summary: Vanitha Veedu exhibition