ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി മുൻപാകെയുള്ളത് 65 ഹർജികൾ. ഇവയിൽ 56 എണ്ണം പുന:പരിശോധനാ ഹർജികളാണ്. മറ്റുള്ളവ അനുബന്ധ ഹർജികളും. പുനഃപരിശോധനാ ഹർജികൾ – 56 ഹർജിക്കാർ – കണ്ഠര് രാജീവര്, പ്രയാർ ഗോപാലകൃഷ്ണൻ, | Sabarimala women entry | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി മുൻപാകെയുള്ളത്  65 ഹർജികൾ. ഇവയിൽ 56 എണ്ണം പുന:പരിശോധനാ ഹർജികളാണ്. മറ്റുള്ളവ അനുബന്ധ ഹർജികളും.

പുനഃപരിശോധനാ ഹർജികൾ – 56

ADVERTISEMENT

ഹർജിക്കാർ – കണ്ഠര് രാജീവര്, പ്രയാർ ഗോപാലകൃഷ്ണൻ, വൈക്കം ഗോപകുമാർ, വി.ഉഷാനന്ദിനി, ബി.രാധാകൃഷ്ണ മേനോൻ, പി.സി.ജോർജ് തുടങ്ങിയ വ്യക്തികൾ, നായർ സർവീസ് സൊസൈറ്റി, പന്തളം കൊട്ടാരം നിർവാഹക സംഘം, ശബരിമല ആചാര സംരക്ഷണ ഫോറം, കേരള ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവാ സമാജം, മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി, യോഗക്ഷേമ സഭ, ശ്രീ നാരായണ ഗുരു ചാരിറ്റബിൾ ട്രസ്റ്റ്, ഓൾ കേരള ബ്രാഹ്മിൺസ് അസോസിയേഷൻ തുടങ്ങിയ പ്രസ്ഥാനങ്ങൾ.

റിട്ട് ഹർജികൾ – 4

ഹർജിക്കാർ – ജി.വിജയകുമാർ, എസ്.ജയരാജ് കുമാർ, ഷൈലജ വിജയൻ, അഖില ഭാരതീയ മലയാളി സംഘ് . 

പ്രധാന ആവശ്യം: ആചാരങ്ങൾ സംരക്ഷിക്കപ്പെടണം, വിലക്കുള്ള പ്രായഗണത്തിൽ പെടുന്ന ഏതെങ്കിലും സ്ത്രീ ശബരിമലയിൽ പ്രവേശിക്കുന്നതിന് അവകാശം ഉന്നയിച്ചാൽ പരിഗണിക്കാവുന്ന നിയമം മാത്രവും പ്രഖ്യാപന സ്വഭാവത്തിലുള്ളതുമാണ് ഭരണഘടനാ ബെഞ്ചിന്റെ വിധിയെന്നു വിശദീകരിക്കണം. 

ADVERTISEMENT

ട്രാൻസ്ഫർ ഹർജികൾ –2

ഹർജിക്കാർ –സംസ്ഥാന സർക്കാർ

ഹൈക്കോടതിയിലെ കേസുകൾ സുപ്രീം കോടതിയിലേക്കു മാറ്റാൻ.

 പ്രത്യേകാനുമതി ഹർജികൾ – 2

ADVERTISEMENT

1. മേൽനോട്ട സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ

2. സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം എർപ്പെടുത്തിയതിനെതിരെ ആർ.വി.ബാബു

 സാവകാശ ഹർജി – 1

ഹർജിക്കാർ– തിരുവിതാംകൂർ ദേവസ്വം ബോർഡ്.  

ആവശ്യം : യുവതീപ്രവേശ വിധി നടപ്പാക്കുന്നത് അനിശ്ചിത കാലത്തേക്കു നീട്ടിവയ്ക്കണം. വനഭൂമി വിട്ടുകിട്ടി ശബരിമലയിലും പമ്പയിലും നിലയ്ക്കലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ വിധി നടപ്പാക്കാനാവില്ല.

വാദങ്ങൾ ഉന്നയിക്കാൻ അവസരം

യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ചവിട്ടിയ പി.ബിന്ദു, കനകദുർഗ എന്നിവർ ഇടപെടൽ അപേക്ഷ നൽകിയിരുന്നു. പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ, ഇവരുടെ അഭിഭാഷകയ്ക്കും വാദങ്ങൾ ഉന്നയിക്കാൻ കോടതി അവസരം നൽകി.

ശബരിമല യുവതീപ്രവേശം: 13 വർഷം; വാദം കേട്ടത്  19 ജ‍ഡ്ജിമാർ

സുപ്രീം കോടതിയിൽ ശബരിമല യുവതീപ്രവേശ വിഷയം ‘ചീഫ് ജസ്റ്റിസുമാരുടെ കേസാണ്’. കഴിഞ്ഞ 13 വർഷത്തിൽ പ്രധാന നടപടികളെല്ലാം വന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽനിന്നാണ്.പ്രധാന ഹർജിയിലും പുനഃപരിശോധനാ ഹർജകളിലുമായി, 2006 ഓഗസ്റ്റ് മുതൽ കഴിഞ്ഞ ഫെബ്രുവരി 6 വരെ പല തവണയായി വാദം കേട്ടത് 17 പുരുഷ ജഡ്ജിമാരും 2 വനിതാ ജഡ്ജിമാരും. 

English Summary: Sabarimala woman entry 65 petitions in supreme court