ചെങ്ങന്നൂർ ∙ കോടുകുളഞ്ഞി കരോട് ഇരട്ടക്കൊലക്കേസിൽ പ്രതികളായ ലബലു, ജുവൽ എന്നിവരെ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. പ്രതികളെ കണ്ടു രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും കയ്യേറ്റത്തിനു മുതിർന്നതോടെ പൊലീസ് ലാത്തിവീശി. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ കോടുകുളഞ്ഞി കരോട് ഇരട്ടക്കൊലക്കേസിൽ പ്രതികളായ ലബലു, ജുവൽ എന്നിവരെ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. പ്രതികളെ കണ്ടു രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും കയ്യേറ്റത്തിനു മുതിർന്നതോടെ പൊലീസ് ലാത്തിവീശി. പ്രതികളെ കൊണ്ടുവരും എന്നറിഞ്ഞു രാവിലെ മുതൽ നാട്ടുകാർ കാത്തുനിന്നിരുന്നു. വൈകിട്ടോടെ റോഡിലും വീടിനു വശത്തും ജനം തിങ്ങിനിറഞ്ഞു. അഞ്ചേകാലോടെയാണു പ്രതികളെ കൊണ്ടുവന്നത്.

ചെറിയാൻ മരിച്ചുകിടന്ന സ്റ്റോർ മുറിയിലും ലില്ലിയെ കൊല്ലപ്പെട്ട നിലയിൽ കണ്ട അടുക്കളയിലും തെളിവെടുപ്പു നടത്തി. കൊലപ്പെടുത്തിയ വിധം പ്രതികൾ ഉദ്യോഗസ്ഥർക്കു കാട്ടിക്കൊടുത്തു. സ്വർണം കവർന്ന കിടപ്പുമുറിയിലെ അലമാരയും കാണിച്ചുകൊടുത്തു. ഇതിനിടെയാണ് ചെറിയാന്റെ മകൻ ബിബു, മകൾ ബിന്ദു, മരുമകൻ രെജു കുരുവിള, മറ്റു ബന്ധുക്കൾ എന്നിവർ പ്രതികളെ കാണണമെന്ന് ആവശ്യപ്പെട്ടത്. ഇതു ഗൗനിക്കാതെ പ്രതികളെ വാനിലേക്കു കയറ്റാൻ പൊലീസ് ശ്രമിച്ചതോടെ ബന്ധുക്കളും നാട്ടുകാരും എതിർപ്പുമായി രംഗത്തെത്തി.  ഇതിനിടെ വീടിന്റെ മതിൽ തകർന്നുവീണു. പ്രതികൾക്കും പൊലീസിനു നേരെയും കയ്യേറ്റശ്രമവും ഉണ്ടായി. തുടർന്നാണ് പൊലീസ് ലാത്തി വീശിയത്. 

ADVERTISEMENT

English Summary: Venmani twin murder case