തിരുവനന്തപുരം ∙ കേരള സർവകലാശാലയിലെ മാർക്ക് തിരുത്തലിനു പിന്നിൽ ഒന്നോ രണ്ടോ പേർ മാത്രമാണോ വലിയ സംഘമുണ്ടോ എന്നു കണ്ടെത്താനായില്ല. ഇഎസ് സെക്‌ഷനിലാണു തട്ടിപ്പ് നടന്നതെന്നാണു പ്രാഥമിക | Mark fraud | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരള സർവകലാശാലയിലെ മാർക്ക് തിരുത്തലിനു പിന്നിൽ ഒന്നോ രണ്ടോ പേർ മാത്രമാണോ വലിയ സംഘമുണ്ടോ എന്നു കണ്ടെത്താനായില്ല. ഇഎസ് സെക്‌ഷനിലാണു തട്ടിപ്പ് നടന്നതെന്നാണു പ്രാഥമിക കണ്ടെത്തൽ. ൈസബർ വിദഗ്ധരുടെ സഹായത്തോടെയുള്ള പൊലീസ് അന്വേഷണത്തിലേ പൂർണവിവരം ലഭിക്കൂ. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര സിൻഡിക്കറ്റ് യോഗമാണു തീരുമാനിച്ചത്. ഇതു സംബന്ധിച്ച കത്ത് പൊലീസ് മേധാവിക്കു റജിസ്ട്രാർ കൈമാറി.

പ്രോ വൈസ് ചാൻസലർ, റജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നിവരുടെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. മൂന്നു കംപ്യൂട്ടർ വിദഗ്ധരുടെ സേവനവും സർവകലാശാല തേടി. തട്ടിപ്പു നടന്ന കാലയളവിൽ ബന്ധപ്പെട്ട സെക്‌ഷനിൽ ജോലി ചെയ്തവരെ ചോദ്യം ചെയ്യും. കൃത്രിമം നടന്നയുടൻ മാർക്ക് ലിസ്റ്റ് വാങ്ങിയ വിദ്യാർ‌‍ഥികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ADVERTISEMENT

ഇതേസമയം, ക്രമക്കേട് തങ്ങൾ തന്നെ കണ്ടെത്തുകയായിരുന്നുവെന്ന് സർവകലാശാല അധികൃതർ വിശദീകരിച്ചു. തോറ്റ പരീക്ഷ വീണ്ടും എഴുതുന്നതിന് ഓൺലൈനായി അപേക്ഷിക്കാനും ഫീസ് അടയ്ക്കാനും സാധിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി 2 വിദ്യാർഥികൾ സർവകലാശാലാ ഓഫിസിൽ എത്തുകയായിരുന്നു. ജയിച്ചതിനാലാണ് വീണ്ടും അപേക്ഷിക്കാൻ കഴിയാത്തതെന്ന് അധികൃതർ അറിയിച്ചു.

തങ്ങൾ തോറ്റുവെന്ന നിലപാടിൽ വിദ്യാർഥികൾ ഉറച്ചുനിന്നു. പിന്നെ ഇതെങ്ങനെ സംഭവിച്ചുവെന്ന അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇപ്പോൾ നടക്കുന്നതു ശുദ്ധീകരണ പ്രക്രിയയാണെന്നു വ്യക്തമാക്കി സർവകലാശാല പത്രക്കുറിപ്പിറക്കിയിട്ടുണ്ട്.

ADVERTISEMENT

കൺട്രോളർക്കായി കീഴ്‌വഴക്കം മാറ്റും

തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ പുതിയ പരീക്ഷാ കൺട്രോളറെ നിയമിക്കാൻ തിരക്കിട്ടു നടപടി തുടങ്ങി. മുൻ സിപിഎം സിൻഡിക്കറ്റ് അംഗത്തെയാണ് പരിഗണിക്കുന്നത്.യൂണിവേഴ്സിറ്റി പ്രഫസർമാരെയും പ്രിൻസിപ്പൽമാരെയും മാത്രം നിയമിച്ചിരുന്ന കൺട്രോളർ സ്ഥാനത്ത് അസിസ്റ്റന്റ് പ്രഫസർ പദവിയിലുള്ളയാളെ കൊണ്ടു വരാനാണു നീക്കം.

ADVERTISEMENT

English Summary: One person or a group behind mark fraud