തിരുവനന്തപുരം ∙ മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ശക്തമാക്കാൻ സർക്കാർ നിർദേശം. സമീപവാസികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളെടുക്കണമെന്ന് മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഫ്ലാറ്റിന്റെ സമീപത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ശക്തമാക്കാൻ സർക്കാർ നിർദേശം. സമീപവാസികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളെടുക്കണമെന്ന് മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

ഫ്ലാറ്റിന്റെ സമീപത്തു താമസിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനായി പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചു. ഫ്ലാറ്റിലെ ചുമരുകളും മറ്റും പൊളിച്ചു തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളിലേക്ക് കല്ലുകളും മറ്റും വീഴുന്നുവെന്ന പരാതി പരിഹരിക്കാൻ 30 മീറ്റർ ഉയരത്തിൽ മറ കെട്ടാനും നിർദേശിച്ചിട്ടുണ്ട്. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സമീപവാസികളുടെ പരാതികൾ പരിഹരിക്കാൻ 4 സീനിയർ എൻജിനീയർമാരെ നിയമിക്കാനും യോഗം നിർദേശിച്ചു. 

ADVERTISEMENT

എം.സ്വരാജ് എംഎൽഎ, തദ്ദേശവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ഉൾപ്പെടെയുള്ളവരും പങ്കെടുത്തു. 

English Summary: Security tightened in Maradu