തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ പ്രസിഡന്റ് കെ.എം അഭിജിത് ഉൾപ്പെടെ കെഎസ്‌യു പ്രവർത്തകരെ മർദിച്ച എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം 5 പേർ അറസ്റ്റിൽ. അമൽ മുഹമ്മദ്, ടി.ശംഭു, അജ്മൽ, ആർ.സുനിൽ, വിഘ്‌നേഷ് എന്നിവരാണ് അറസ്റ്റിലായത്. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ പ്രസിഡന്റ് കെ.എം അഭിജിത് ഉൾപ്പെടെ കെഎസ്‌യു പ്രവർത്തകരെ മർദിച്ച എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം 5 പേർ അറസ്റ്റിൽ. അമൽ മുഹമ്മദ്, ടി.ശംഭു, അജ്മൽ, ആർ.സുനിൽ, വിഘ്‌നേഷ് എന്നിവരാണ് അറസ്റ്റിലായത്.

പാളയത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പരിശോധന നടത്തി ഡിസിപി ആർ.ആദിത്യ, എസിപി സുനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും റോഡ് ഉപരോധിച്ചതിനും മറ്റു രണ്ടു കേസുകളുമുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കണ്ടാൽ അറിയാവുന്ന 12 പേർക്കെതിരെയും കേസുണ്ട്.

ADVERTISEMENT

പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതിനു പിന്നാലെ കന്റോൺമെന്റ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ട സംഘം എസിപി സുനീഷ് ഉൾപ്പെടെ പൊലീസുകാർക്കു നേരെ ആക്രോശിച്ചു. ഭീഷണിയും മുഴക്കി. കന്റോൺമെന്റ് സിഐയും എസ്ഐയും എസ്എഫ്ഐ നേതാക്കളെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഇവർ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും സംഘം മുന്നറിയിപ്പ് നൽകി. രാത്രിയോടെ സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിലേക്കും എസ്എഫ്ഐ മാർച്ച് നടത്തി. ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

ഇതിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കുന്നവരുടെ വിവരം ഉടൻ നൽകാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർ വി.വിഘ്നേശ്വരി ഹോസ്റ്റൽ വാർഡനു നിർദേശം നൽകി. കോളജ് പഠനം പൂർത്തിയാക്കിയ ഒട്ടേറെ പേർ ഹോസ്റ്റലിൽ താമസിക്കുന്നുണ്ടെന്ന പരാതികളെ തുടർന്നാണു നടപടി.

ADVERTISEMENT

ഹോസ്റ്റലിൽ താമസിക്കുന്ന യൂണിവേഴ്സിറ്റി കോളജ് രണ്ടാം വർഷ എംഎ ഹിസ്റ്ററി വിദ്യാർഥിയും കെഎസ്‌യു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ നിതിൻ രാജിനെ ക്രൂരമായി തല്ലിച്ചതച്ച ‘ഏട്ടപ്പൻ’ എന്ന് അറിയപ്പെടുന്ന മഹേഷ് ഹോസ്റ്റലിലാണു താമസമെന്ന വിവരം പുറത്തുവന്നിരുന്നു. ഗവേഷണം തുടരുന്ന മുപ്പത്തിയാറുകാരനായ മഹേഷ് കോളജ് വിദ്യാർഥിയല്ല. മഹേഷിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികൂടാനായിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.

English Summary: Five SFI members arrested for attacking KSU members