കൊച്ചി ∙ കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ ലഹരിമരുന്നു കടത്തിയതിനു ദോഹയിൽ ഒരു വർഷത്തിനിടെ പിടിയിലായത് 95 പേർ. ഖത്തർ ജയിലിലുള്ള ഇവരിൽ പകുതിയിലേറെയും മലയാളികളും ബാക്കി തമിഴ്നാട്ടുകാരുമാണ്. | Drugs sale through Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ ലഹരിമരുന്നു കടത്തിയതിനു ദോഹയിൽ ഒരു വർഷത്തിനിടെ പിടിയിലായത് 95 പേർ. ഖത്തർ ജയിലിലുള്ള ഇവരിൽ പകുതിയിലേറെയും മലയാളികളും ബാക്കി തമിഴ്നാട്ടുകാരുമാണ്. ഇതെത്തുടർന്നു കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു കസ്റ്റംസ് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കഞ്ചാവ്, ഹെറോയിൻ, കൊക്കെയ്‌ൻ, എംഡിഎംഎ (മെഥിലിൻ ഡയോക്സി മെഥാംഫിറ്റമിൻ) തുടങ്ങിയവ കടത്തിയവരാണു പിടിയിലായത്.

ഖത്തർ കസ്റ്റംസ് ഉദ്യോഗസ്ഥർ 2 മാസം മുൻപു കേരളത്തിലെത്തി ഇക്കാര്യം ചർച്ച ചെയ്യുകയും വിമാനത്താവളങ്ങൾ സന്ദർശിക്കുകയും ചെയ്തതിനെത്തുടർന്നാണു പ്രിവന്റീവ് വിഭാഗം പരിശോധന ശക്തമാക്കിയത്. കൊച്ചി വിമാനത്താവളത്തിൽ രാത്രി പരിശോധനയ്ക്ക് 2 വീതം സൂപ്രണ്ടുമാരെയും ഇൻ‍സ്പെക്ടർമാരെയും നിയോഗിച്ചു. പ്രിവന്റീവ് സംഘം തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലും പരിശോധന നടത്തുന്നുണ്ട്. മാസത്തിൽ 2 തവണയെങ്കിലും സംഘം സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളിലും പരിശോധന നടത്തണമെന്നാണു നിർദേശം.

ADVERTISEMENT

English Summary: Drugs sale through Kerala