കൊച്ചി ∙ പാമ്പൻ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്കോടി, എ.പി.ജെ. അബ്ദുൽ കലാം സ്മാരകം എന്നിവ സന്ദർശിക്കാൻ അവസരമൊരുക്കി എറണാകുളം – രാമേശ്വരം സ്പെഷൽ ട്രെയിൻ. ഈ മാസം 9 മുതൽ ഫെബ്രുവരി 27 വരെയാണു സർവീസ്. വ്യാഴാഴ്ച രാത്രി 7ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 7.30നു രാമേശ്വരത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പാമ്പൻ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്കോടി, എ.പി.ജെ. അബ്ദുൽ കലാം സ്മാരകം എന്നിവ സന്ദർശിക്കാൻ അവസരമൊരുക്കി എറണാകുളം – രാമേശ്വരം സ്പെഷൽ ട്രെയിൻ. ഈ മാസം 9 മുതൽ ഫെബ്രുവരി 27 വരെയാണു സർവീസ്. വ്യാഴാഴ്ച രാത്രി 7ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 7.30നു രാമേശ്വരത്ത് എത്തും. പഴനി, മധുര മീനാക്ഷി ക്ഷേത്രം, ഏർവാടി ദർഗ എന്നിവിടങ്ങളിലേക്കുള്ള തീർഥാടകർക്കും സൗകര്യപ്രദമായ സർവീസാണിത്. 

മടക്ക ട്രെയിൻ വെള്ളിയാഴ്ച വൈകിട്ട് 4ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 4.30ന് എറണാകുളത്ത് എത്തും. സ്റ്റോപ്പുകൾ: ആലുവ, തൃശൂർ, പാലക്കാട് ജംക്‌ഷൻ, പാലക്കാട് ടൗൺ, കൊല്ലങ്കോട്, പൊള്ളാച്ചി, ഉദുമൽപേട്ട്, പഴനി, ഒട്ടൻഛത്രം, ഡിണ്ടിഗൽ, മധുര, മാനാമധുര, പരമക്കുടി, രാമനാഥപുരം, മണ്ഡപം. എറണാകുളത്തു നിന്നു രാമേശ്വരത്തേക്കുള്ള നിരക്കുകൾ: സ്ലീപ്പർ – 420 രൂപ, തേഡ് എസി – 1150, സെക്കൻഡ് – 1625. സെക്കൻഡ് എസി – 1, തേഡ് എസി – 3, സ്ലീപ്പർ – 11, ജനറൽ – 4 എന്നിങ്ങനെയാണു കോച്ചുകൾ. റിസർവേഷൻ ആരംഭിച്ചു. 

ADVERTISEMENT

ഗരീബ് രഥിലും എല്ലാവർക്കും പുതപ്പ്; മേയ് 15 മുതൽ ടിക്കറ്റ് നിരക്ക് കൂടും

ന്യൂഡൽഹി ∙ ഈ വർഷം മേയ് 15 മുതൽ ഗരീബ് രഥ് ട്രെയിനുകളുടെ നിരക്കിൽ 25 രൂപ കൂടി വർധിക്കും. ഗരീബ് രഥ് എക്സ്പ്രസുകളി‍ൽ എല്ലാവർക്കും ബെഡ്റോളുകൾ കൂടി നൽകാൻ റെയിൽവേ തീരുമാനിച്ചതിനാലാണിത്. ഇതുവരെ ആവശ്യമുണ്ടെങ്കിൽ 25 രൂപ അധികം നൽകി ബെഡ്റോളുകൾ ബുക്കു ചെയ്യുകയോ പണമ‍ടച്ച് ട്രെയിനിൽ നിന്ന് വാങ്ങുകയോ ചെയ്യുകയായിരുന്നു. ഇത് പലപ്പോഴും തർക്കങ്ങൾക്കും മറ്റും ഇടയാക്കുന്ന സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കിൽ 25 രൂപ കൂട്ടി ബെഡ്റോളുകൾ എല്ലാവർക്കും നൽകാൻ റെയിൽവേ തീരുമാനിച്ചത്.