ശാരീരിക വെല്ലുവിളികളെ കലയിലൂടെ അതിജീവിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ ( നിഷ് ) വിദ്യാർഥിനികൾ. ശ്രവണ വെല്ലുവിളികളുള്ളവർക്കായി നിഷിലെ ഇംഗ്ലിഷ്....National Institute of Speech and Hearing, NISH, trivandrum nish, nish news, thiruvananthapuram news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ശാരീരിക വെല്ലുവിളികളെ കലയിലൂടെ അതിജീവിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ ( നിഷ് )  വിദ്യാർഥിനികൾ. ശ്രവണ വെല്ലുവിളികളുള്ളവർക്കായി നിഷിലെ ഇംഗ്ലിഷ് അധ്യാപിക സിൽവി മാക്സി മേന രൂപം നൽകിയ മുദ്രനടനം എന്ന പുതിയ കലാരൂപം വേദികളിൽ തരംഗമായി മാറുന്നു. 

ഏറെ വർഷത്തെ ഗവേഷണങ്ങൾക്കൊടുവിൽ 2016ലാണ് സിൽവി മുദ്രനടനത്തിനു രൂപം നൽകിയത്. ഭർത്താവ് പത്രപ്രവർത്തകനായ മാക്സി വിശ്വാസ് മേനയാണ് കലാരൂപത്തിനു മുദ്രനടനം എന്നു പേരിട്ടത്. ഇന്ത്യൻ ആംഗ്യഭാഷയാണ് മുദ്രനടനത്തിന്റെ പ്രധാന സങ്കേതം. കലയും സാഹിത്യവും ശ്രവണ ശേഷിയില്ലാത്തവർക്കും കൂടി ആസ്വദിക്കാൻ വഴിയൊരുക്കുക എന്ന ചിന്തയാണ് പുതിയ കലാരൂപത്തിന്റെ പിറവിക്ക് ഇടയാക്കിയത്. 

ADVERTISEMENT

മോഹിനിയാട്ടത്തിനു സമാനമായ വേഷവിധാനങ്ങളോടെയാണു മുദ്രനടനം വേദിയിലെത്തുന്നത്. ആദ്യം വരികളും അതിന്റെ അർഥവുമാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്ന് സിൽവി പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് മുദ്രകൾ അവതരിപ്പിക്കുന്നത്.  

ടൂറിസം വകുപ്പിന്റെ പരിപാടികളിലും ഗാന്ധിജയന്തിക്കും നേരത്തെ മുദ്രനടനം അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ഫെസ്റ്റിവലിലും സ്വാതി തിരുനാൾ കൃതി അടിസ്ഥാനമാക്കി മുദ്രനടനം അവതരിപ്പിച്ചിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള നിഷിലെ വിദ്യാർഥികളാണ് അരങ്ങിലെത്തുന്നത്. മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്സ് സെന്റർ വിദ്യാർഥികളെയും മുദ്രനടനം പരിശീലിപ്പിക്കുന്നുണ്ട്.

ADVERTISEMENT

English summary: National Institute of Speech and Hearing (NISH)

ADVERTISEMENT