കോഴിക്കോട് ∙ കോഴിക്കോടിനെ ലോക ചെസ് ഭൂപടത്തിൽ അടയാളപ്പെടുത്തിയ ലോക ചെസ് സംഘടന (ഫിഡെ) മുൻ രാജ്യാന്തര വൈസ് പ്രഡിഡന്റ് പി.ടി. ഉമ്മർകോയ (69) അന്തരിച്ചു. കോഴിക്കോട് പന്നിയങ്കരയിലെ | Ummar Koya | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കോഴിക്കോടിനെ ലോക ചെസ് ഭൂപടത്തിൽ അടയാളപ്പെടുത്തിയ ലോക ചെസ് സംഘടന (ഫിഡെ) മുൻ രാജ്യാന്തര വൈസ് പ്രഡിഡന്റ് പി.ടി. ഉമ്മർകോയ (69) അന്തരിച്ചു. കോഴിക്കോട് പന്നിയങ്കരയിലെ വീട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു മരണം.

അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. കബറടക്കം നടത്തി. ഭാര്യ: നജ്മ. മക്കൾ നസിയ നോന, നാദിയ നോന, നൈജിൽ റഹ്മാൻ. മരുമക്കൾ: മിഷാൽ റസാഖ്, ജസീം, ഫാബിദ.

ADVERTISEMENT

1996 മുതൽ 2006 വരെ ഫിഡെ വൈസ് പ്രസിഡന്റായിരുന്ന ഉമ്മർകോയ 1989 മുതൽ 2005 വരെ അഖിലേന്ത്യാ ചെസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പദവിയും വഹിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പമ്പ് ഓപ്പറേറ്റർ ജോലിയിൽനിന്ന് ലോക ചെസിന്റെ നേതൃത്വത്തിലേക്കു വളർന്ന ഉമ്മർകോയയുടെ കാലത്താണ് രാജ്യത്തിന് ഒട്ടേറെ മികച്ച താരങ്ങളെ ലഭിച്ചത്.

ADVERTISEMENT

പ്രമുഖ രാജ്യാന്തര മത്സരങ്ങളിൽ ആർബിറ്ററായി. ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ, കോമൺവെൽത്ത് ചെസ് അസോസിയേഷൻ, ഫിഡെ യൂത്ത് കമ്മിറ്റി എന്നിവയുടെ നേതൃത്വവും വഹിച്ചിരുന്നു.

മലപ്പുറം ജില്ലാ അസോസിയേഷൻ നേതൃത്വത്തിൽനിന്ന് സംസ്ഥാന സെക്രട്ടറിയായും 1989ൽ അഖിലേന്ത്യാ ചെസ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായും വളർന്നു.

ADVERTISEMENT

ഫെഡറേഷന്റെ ദേശീയ നേതൃത്വത്തിലിരിക്കെയുണ്ടായ തർക്കങ്ങൾ നിയമപോരാട്ടത്തിലെത്തിയതോടെ സ്ഥാനമൊഴിയേണ്ടിവന്നു.