ഉഡുപ്പി / ബെംഗളൂരു ∙ തിരുവനന്തപുരം കളിയിക്കാവിള ചെക് പോസ്റ്റിൽ സ്പെഷൽ എസ്ഐ വൈ.വിൽസനെ (57) വെടിവച്ചുകൊന്ന കേസിലെ രണ്ടു മുഖ്യപ്രതികളും ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ. നാഗർകോവിൽ തിരുവിതാംകോട് Kaliyikkavila SSI Murder , Malayalam News,Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഡുപ്പി / ബെംഗളൂരു ∙ തിരുവനന്തപുരം കളിയിക്കാവിള ചെക് പോസ്റ്റിൽ സ്പെഷൽ എസ്ഐ വൈ.വിൽസനെ (57) വെടിവച്ചുകൊന്ന കേസിലെ രണ്ടു മുഖ്യപ്രതികളും ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ.

നാഗർകോവിൽ തിരുവിതാംകോട് സ്വദേശികളായ തൗഫീഖ് (28), അബ്ദുൽ ഷമീം (32) എന്നിവരെയാണ് തിരുവനന്തപുരത്തു നിന്നുള്ള വെരാവൽ എക്സ്പ്രസിൽ വരുമ്പോൾ പിടികൂടിയത്.

ADVERTISEMENT

2014ൽ ഹിന്ദു മുന്നണി പ്രവർത്തകൻ കെ.പി. സുരേഷ്കുമാർ കൊല്ലപ്പെട്ട കേസിലും ഷമീം പ്രതിയാണ്.

ഈ മാസം എട്ടിനു രാത്രി വിൽസനെ വെടിവച്ചത് ഇവർ രണ്ടുപേരുമാണെന്നു സംഭവത്തിന്റെ പിറ്റേന്നു തന്നെ സിസിടിവി ദൃശ്യങ്ങളിൽനിന്നു പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

ADVERTISEMENT

കഴിഞ്ഞ ദിവസം കർണാടകയിലെ രാമനഗരയിൽ അറസ്റ്റിലായ ഇജാസ് പാഷയിൽ നിന്നു ലഭിച്ച വിവരങ്ങൾ അറസ്റ്റിനു സഹായകരമായി.

ടാക്സി ഡ്രൈവറായ ഇജാസാണ് മുംബൈയിൽ നിന്നെത്തിച്ച തോക്ക് തൗഫീഖിനു ബെംഗളൂരുവിൽ കൈമാറിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. 

ADVERTISEMENT

ഇന്നലെ രാവിലെ 6.20നു കർണാടക പൊലീസിലെ ആഭ്യന്തര സുരക്ഷാ വിഭാഗവും (ഐഎസ്ഡി) തമിഴ്നാട് ക്യു ബ്രാഞ്ചും റെയിൽവേ സുരക്ഷാ സേനയും ചേർന്നാണു രണ്ടുപേരെയും പിടികൂടിയത്.

പ്രതികളെ ഇന്ന് ഉഡുപ്പി കോടതിയിൽ ഹാജരാക്കും. കേസിൽ രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. പ്രതികളുമായി ബന്ധമുള്ള പതിനഞ്ചോളം പേർ കേരളത്തിലും തമിഴ്നാട്ടിലുമായി പൊലീസ് കസ്റ്റഡിയിലാണ്.