തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിനുള്ള നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ പിഴ ഈടാക്കും.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിനുള്ള നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ പിഴ ഈടാക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിനുള്ള നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ പിഴ ഈടാക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിനുള്ള നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ പിഴ ഈടാക്കും.

ഈ മാസം ഒന്നു മുതൽ നിരോധനം നിലവിൽ വന്നുവെങ്കിലും പിഴ ഈടാക്കൽ 15 ദിവസത്തേക്കു നീട്ടിയിരുന്നു. കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണു നിരോധനം നടപ്പാക്കാനുള്ള ചുമതല.

ADVERTISEMENT

ആദ്യ നിയമലംഘനത്തിനു 10,000 രൂപയും ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാം തവണയും ലംഘിച്ചാൽ 50,000 രൂപയും പിഴ ഈടാക്കും. ഒപ്പം സ്ഥാപനത്തിന്റെ പ്രവർത്താനുമതി റദ്ദാക്കും.

ബ്രാൻഡഡ് ഉൽപന്നങ്ങളെ ഒഴിവാക്കി

നിർമാതാവിന്റെ ഉത്തരവാദിത്തത്തിൽ (എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി) നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാൻഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കി.

ഇവയുടെ ഉൽപാദകരോ വിതരണക്കാരോ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി പ്ലാസ്റ്റിക് നീക്കം ചെയ്തു സംസ്‌കരിക്കണം എന്ന വ്യവസ്ഥയിന്മേലാണിത്.

ADVERTISEMENT

നിരോധന ഉൽപന്നങ്ങളുടെ പട്ടിക ശുചിത്വ മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. http://sanitation.kerala.gov.in/kerala-plastic-ban/ എന്ന ലിങ്കിൽ ഇവ ലഭ്യമാണ്. 0471 2319831, 2316730.

കംപോസ്റ്റബിൾ:അനുമതി വേണം

കംപോസ്റ്റബിൾ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നേടിയിരിക്കണം.

ADVERTISEMENT

ഉൽപന്നത്തിൽ നിർമാണ കമ്പനിയുടെ പേര്, വിപണന ഏജൻസി, അസംസ്‌കൃത വസ്തുക്കൾ, നിർമാണത്തീയതി, ബാച്ച് നമ്പർ, ലൈസൻസ് നമ്പർ കാലാവധി എന്നീ വിവരങ്ങളടങ്ങിയ സിപിസിബിയുടെ അനുമതി ക്യുആർ കോഡിൽ രേഖപ്പെടുത്തിയിരിക്കണം.

സമ്പൂർണ കംപോസ്റ്റബിൾ ഉൽപന്നമാണെന്ന് ഇംഗ്ലിഷിലും മലയാളത്തിലും രേഖപ്പെടുത്തിയിരിക്കണം. ഉൽപന്നം ഡൈക്ലോറോമീഥെയ്നിൽ (മെഥ്‌ലീൻ ഡൈക്ലോറൈഡ്) ലയിക്കുന്നതായിരിക്കണം.

നിരോധിച്ചവ

∙പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ)
∙മേശ വിരിപ്പായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്
∙തെർമോക്കോൾ, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകളും കപ്പുകളും
∙തെർമോക്കോൾ, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ
∙ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്
∙ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, സ്ട്രോ, ഡിഷുകൾ തുടങ്ങിയവ
∙പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, പേപ്പർ ബൗൾ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ ബാഗുകൾ
∙നോൺ വൂവൺ ബാഗുകൾ
∙പ്ലാസ്റ്റിക് കൊടികൾ
∙പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ
∙500 മില്ലി ലീറ്ററിനു താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകൾ, ബ്രാൻഡഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ
∙ പിവിസി ഫ്ലെക്സ് ഉൽപന്നങ്ങൾ

പരിസ്ഥിതി വകുപ്പ് പകരം നിർദേശിക്കുന്നവ

∙തുണി, പേപ്പർ ബാഗുകൾ.
∙ പേപ്പർ വിരി.
∙ഗ്ലാസ്, സെറാമിക്, സ്റ്റീൽ കപ്പുകൾ, പാത്രങ്ങൾ, പേപ്പർ, ജൈവ രീതിയിലുള്ള അലങ്കാരങ്ങൾ എന്നിവ.
∙ ഗ്ലാസ്, സെറാമിക്, സ്റ്റീൽ, തടിക്കപ്പുകൾ, സ്ട്രോ, സ്പൂൺ
∙ തുണി, പേപ്പർ കൊടിതോരണങ്ങൾ.
∙കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റോടു കൂടിയ പിഎൽഎ കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ
∙ആശുപത്രികളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചവർ ബാഗുകൾക്കു പകരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ച കംപോസ്റ്റബിൾ ബാഗുകൾ.