കോഴിക്കോട് ∙ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കുമ്മനം രാജശേഖരൻ എത്തുമെന്നു സൂചന. Kummanam Rajasekharan, Malayalam News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കുമ്മനം രാജശേഖരൻ എത്തുമെന്നു സൂചന.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആര് എന്നതു സംബന്ധിച്ച അനിശ്ചിതത്വം അപ്പോഴും തുടരുകയാണ്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കൃഷ്ണദാസ് പക്ഷത്തിനു മുൻതൂക്കമുള്ളതിനാൽ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനത്തിലും ഇതു പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണേറെ.

ADVERTISEMENT

സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന തീരുമാനം ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപുതന്നെ കേന്ദ്ര നേതൃത്വം എടുത്തുകഴിഞ്ഞിട്ടുണ്ട്.

ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സംസ്ഥാന നേതാക്കൾതന്നെ വ്യക്തമാക്കുന്നുമുണ്ട്.‌

ADVERTISEMENT

സംസ്ഥാന നേതൃത്വത്തിൽ യുവനിരയ്ക്കായിരിക്കണം പ്രാതിനിധ്യമെന്ന ആർഎസ്എസ് നിലപാട് കെ.സുരേന്ദ്രന് അനുകൂലമാണെന്ന് ചില സംസ്ഥാന നേതാക്കൾ സൂചിപ്പിക്കുന്നുണ്ട്. എങ്കിൽ എം.ടി.രമേശിന് നൽകേണ്ട ചുമതല എന്തായിരിക്കുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

ഇതുസംബന്ധിച്ച തീരുമാനമെടുത്തു കഴിഞ്ഞെങ്കിലും ജില്ലാ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതുവരെ രഹസ്യമാക്കിവയ്ക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.