കൊച്ചി ∙ സിറോ മലബാർ സഭയിലെ 4 പള്ളികൾക്കുകൂടി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം പദവി. കാഞ്ഞിരപ്പള്ളി രൂപതയിലെ സെന്റ് മേരീസ് മരിയൻ തീർഥാടന കേന്ദ്രം (പഴയ പള്ളി), ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂർ ഫൊറോന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സിറോ മലബാർ സഭയിലെ 4 പള്ളികൾക്കുകൂടി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം  പദവി. കാഞ്ഞിരപ്പള്ളി രൂപതയിലെ സെന്റ് മേരീസ്  മരിയൻ  തീർഥാടന  കേന്ദ്രം (പഴയ പള്ളി), ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂർ ഫൊറോന, തൃശൂർ അതിരൂപതയിലെ പാലയൂർ സെന്റ് തോമസ്,  ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് എന്നിവയ്ക്കാണു പദവി. കഴിഞ്ഞ ദിവസം സമാപിച്ച സഭാ സിനഡാണ് തീരുമാനമെടുത്തത്.

പള്ളിയുടെ ചരിത്രപരമായ പ്രാധാന്യം, വിശ്വാസികളുടെ അഭ്യർഥന എന്നിവ കണക്കിലെടുത്താണു  പദവി നൽകുന്നത്. കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി സെന്റ്‌ മേരീസ്‌ ഫൊറോന,  മാനന്തവാടി  നടവയൽ ഹോളിക്രോസ് ഫൊറോന എന്നിവയ്ക്കു കഴിഞ്ഞ വർഷം ഈ പദവി നൽകിയിരുന്നു. പദവി ആദ്യം ലഭിച്ചതു പാലാ രൂപതയിലെ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ  കേന്ദ്രത്തിനാണ്, 2018ൽ. മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആർച്ച് പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.