ന്യൂഡൽഹി ∙ കെപിസിസിയിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയുന്നവർക്കു ഭാരവാഹിത്വം എന്ന നിലപാടുമായി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ‌. ജംബോ കമ്മിറ്റി ഗുണം ചെയ്യില്ലെന്ന സന്ദേശം ഗ്രൂപ്പ് നേതാക്കളുമായി പങ്കുവച്ച അദ്ദേഹം, പട്ടികയിലുള്ളവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കെപിസിസിയിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയുന്നവർക്കു ഭാരവാഹിത്വം എന്ന നിലപാടുമായി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ‌. ജംബോ കമ്മിറ്റി ഗുണം ചെയ്യില്ലെന്ന സന്ദേശം ഗ്രൂപ്പ് നേതാക്കളുമായി പങ്കുവച്ച അദ്ദേഹം, പട്ടികയിലുള്ളവരുടെ എണ്ണം കുറയ്ക്കുന്നതിനു വഴികൾ തേടാൻ എ, ഐ ഗ്രൂപ്പുകളോട് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് ഇരു ഗ്രൂപ്പും ചുരുങ്ങിയത് 3 വീതം പേരെ കുറയ്ക്കണമെന്നാണ് ആവശ്യം. 

കേരളത്തിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ, ഊർജിതമായി പ്രവർത്തിക്കാൻ കഴിയുന്ന സംഘമാണ് ആവശ്യമെന്നും ആശ്രിതരെ പട്ടികയിൽ തിരുകിക്കയറ്റുന്ന നടപടി തിരിച്ചടിയാകുമെന്നും ഗ്രൂപ്പ് നേതാക്കളോട് അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതകൾക്കും ചെറുപ്പക്കാർക്കും ഗ്രൂപ്പില്ലാത്തവർക്കും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം വാദിച്ചു. 

ADVERTISEMENT

ഗ്രൂപ്പുകൾ നൽകിയ പട്ടികയ്ക്കു പുറമേ ഗ്രൂപ്പുകളിലെ മുതിർന്ന നേതാക്കളിൽ ചിലർ സ്വന്തം നിലയിലും പേരുകൾ കൈമാറിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം, കേരളത്തിൽ നിന്നുള്ള എംപിമാർ എന്നിവരും പേരുകളുമായി രംഗത്തുവന്നിട്ടുണ്ട്. എല്ലാ പേരുകളും പരിഗണിച്ച് ഒറ്റ പട്ടികയായി അവ ദേശീയ നേതൃത്വത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന വെല്ലുവിളിയാണു ഡൽഹിയിൽ തങ്ങുന്ന മുല്ലപ്പള്ളി നേരിടുന്നത്.