മനോരമ ന്യൂസ് ‘ന്യൂസ്മേക്കർ 2019’ പുരസ്കാരം ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രന്. മനോരമ ന്യൂസ് പ്രേക്ഷകർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിൽ ബൈജുവിനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. ലോകത്തെ ഏറ്റവും മൂല്യമുള്ള..byju raveendran, byjus app, malayala manoram, manorama news, manorama news makers award,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മനോരമ ന്യൂസ് ‘ന്യൂസ്മേക്കർ 2019’ പുരസ്കാരം ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രന്. മനോരമ ന്യൂസ് പ്രേക്ഷകർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിൽ ബൈജുവിനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. ലോകത്തെ ഏറ്റവും മൂല്യമുള്ള എജ്യുടെക് കമ്പനിയായി ‘ബൈജൂസി’നെ വളർത്തിയതിനുള്ള അംഗീകാരം.

ഇഷ്ടപ്പെട്ടു പഠിക്കുക എന്ന ആശയത്തിൽനിന്നു രാജ്യാന്തര ശ്രദ്ധ നേടിയ സംരംഭം സൃഷ്ടിച്ചതാണു ബൈജുവിന്റെ നേട്ടമെന്നു മനോരമ ന്യൂസിൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചുകൊണ്ടു നടൻ ജയറാം ചൂണ്ടിക്കാട്ടി. തന്റെ നേട്ടമെന്നതിനെക്കാളുപരി ഒരു ആശയത്തിനുള്ള ജനങ്ങളുടെ അംഗീകാരമായി പുരസ്കാരത്തെ കാണുന്നുവെന്നു ബൈജു രവീന്ദ്രൻ പ്രതികരിച്ചു. ‘സ്വപ്നങ്ങൾക്കു പിന്നാലെ സഞ്ചരിക്കാൻ മറ്റുള്ളവർക്കും ഇതു പ്രചോദനമാകും. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയും ആയിരക്കണക്കിനു ജീവനക്കാരുടെ പ്രയത്നവും ഈ വിജയത്തിനു പിന്നിലുണ്ട്.’

ADVERTISEMENT

ബൈജുവിനെ സ്വന്തം വഴി തിരഞ്ഞെടുക്കാൻ അനുവദിച്ച മാതാപിതാക്കൾ എല്ലാ രക്ഷിതാക്കൾക്കും മാതൃകയാണെന്നു പരിപാടിയിൽ പങ്കെടുത്ത പരസ്യചിത്ര സംവിധായകൻ സിജോയ് വർഗീസ് കൂട്ടിച്ചേർത്തു. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ ഒരുക്കിയ ‘ന്യൂസ്മേക്കർ 2019’ അന്തിമ ചുരുക്കപ്പട്ടികയിൽ ബൈജുവിനൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ, രമ്യ ഹരിദാസ് എംപി, നടൻ ഇന്ദ്രൻസ് എന്നിവരുമുണ്ടായിരുന്നു.

ADVERTISEMENT

ADVERTISEMENT