സംസ്ഥാനത്തു പകൽ താപനില കാര്യമായി ഉയരുന്ന സാഹചര്യത്തിൽ, വെയിലത്തു ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ 30 വരെ ഉച്ചയ്ക്കു 12 മുതൽ 3 വരെ വിശ്രമം നൽകണം. ഇവരുടെ ജോലി സമയം...high temperature, kerala temperature, working time in kerala, temperature news in kerala, heat in kerala,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തു പകൽ താപനില കാര്യമായി ഉയരുന്ന സാഹചര്യത്തിൽ, വെയിലത്തു ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ 30 വരെ ഉച്ചയ്ക്കു 12 മുതൽ 3 വരെ വിശ്രമം നൽകണം. ഇവരുടെ ജോലി സമയം രാവിലെ 7 നും വൈകിട്ട് 7 നും ഇടയ്ക്ക് 8 മണിക്കൂറായി നിജപ്പെടുത്തി.

സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണു സമയ പുനഃക്രമീകരണം. ഷിഫ്റ്റ് പ്രകാരം ജോലി ചെയ്യുന്നവരിൽ രാവിലത്തെ ജോലി ഉച്ചയ്ക്കു 12 ന് അവസാനിപ്പിക്കാനും ഉച്ചയ്ക്കു ശേഷമുള്ളത് 3 ന് ആരംഭിക്കാനും നിർദേശിച്ചു.

ADVERTISEMENT

സമുദ്രനിരപ്പിൽ നിന്നു 3,000 അടിയിൽ കൂടുതൽ ഉയരെ സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കി. പ്രാദേശികമായി അടിയന്തര സാഹചര്യം കണക്കിലെടുത്തു തീയതികളിൽ മാറ്റം ആവശ്യമാണെങ്കിൽ അതതു റീജനൽ ജോയിന്റ് ലേബർ കമ്മിഷണർമാർ ലേബർ കമ്മിഷണർക്കു റിപ്പോർട്ടു നൽകണം.

ഇതേസമയം, കേരളത്തിൽ മഞ്ഞുകാലം തീരുന്നതിനു മുൻപ് തുടങ്ങിയ കടുത്ത ചൂട് തുടരുന്നു. ജനുവരിയിൽ കൂടിത്തുടങ്ങിയ ചൂട് കുറയുന്ന ലക്ഷണമില്ല. ഇന്നലെ കോട്ടയത്ത് 37.2 ഡിഗ്രി വരെ ചൂട് ഉയർന്നു. ആലപ്പുഴ, പുനലൂർ എന്നിവിടങ്ങളിൽ ചൂട് 36 ഡിഗ്രിക്കു മുകളിലെത്തി. കോട്ടയത്തും ആലപ്പുഴയിലും ശരാശരിയെക്കാൾ 3 ഡിഗ്രി അധികമാണ് അനുഭവപ്പെടുന്ന ചൂട്. 

ADVERTISEMENT

English summary: Intense heat: Outdoor work timing rescheduled

ADVERTISEMENT