കുമരകം ∙ അയൽവാസിയായ യുവതിയുടെ ചിത്രം നൽകി യുവാവിനെ കബളിപ്പിച്ച് വിവാഹം ഉറപ്പിച്ചുവെന്ന പരാതിയിൽ തിരുവാർപ്പ് മണയത്തറ റെജിമോൾ(43)ക്കെതിരെ പൊലീസ് കേസെടുത്തു. കബളിപ്പിക്കപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കൂവേരി കാക്കാമണി വിഗേഷി(30)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. സാമ്പത്തികത്തട്ടിപ്പു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ അയൽവാസിയായ യുവതിയുടെ ചിത്രം നൽകി യുവാവിനെ കബളിപ്പിച്ച് വിവാഹം ഉറപ്പിച്ചുവെന്ന പരാതിയിൽ തിരുവാർപ്പ് മണയത്തറ റെജിമോൾ(43)ക്കെതിരെ പൊലീസ് കേസെടുത്തു. കബളിപ്പിക്കപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കൂവേരി കാക്കാമണി വിഗേഷി(30)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

സാമ്പത്തികത്തട്ടിപ്പു നടന്നിട്ടില്ലെന്നും ആൾമാറാട്ടം നടത്തി കബളിപ്പിച്ചതിനാണ് കേസെന്നു സിഐ ഷിബു പാപ്പച്ചൻ പറഞ്ഞു. റെജിമോളെ ഇന്നലെ വൈകിട്ടോടെ ജാമ്യത്തിൽ വിട്ടു. യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വിവാഹം ഉറപ്പിച്ചത് എന്തിനാണെന്നതിന് റെജിമോൾ ഇതുവരെ വ്യക്തമായ മൊഴി നൽകിയിട്ടില്ല.

ADVERTISEMENT

ഫോണിലൂടെയുള്ള യുവാവിന്റെ സംസാരം ഇഷ്ടപ്പെട്ടതു മൂലമാണ് ബന്ധം തുടർന്നതെന്നു മാത്രമാണ് റെജിമോളുടെ മൊഴി. വാട്സാപ്പിൽ കണ്ട പെൺകുട്ടി എന്ന നിലയിലാണ് ബന്ധം തുടർന്നതെന്നും സംസാരത്തിലെ നിഷ്കളങ്കത മൂലമാണ് ഇഷ്ടപ്പെട്ടതെന്നും വിഗേഷ് പറഞ്ഞു.

റെജിമോൾ വിവാഹിതയാണ്. വാട്സാപിൽ ഇട്ട ചിത്രത്തിലെ പെൺകുട്ടി എന്ന വ്യാജേന റെജിമോൾ യുവാവുമായി ഫോൺ വിളി നടത്തുകയായിരുന്നു. 6 മാസമായി ഇരുവരും തമ്മിൽ ഫോൺ വിളി നടത്തി വരികയായിരുന്നു. തുടർന്നാണ് വിവാഹം ഉറപ്പിച്ചത്.

ADVERTISEMENT

നാളെയാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിവാഹ ബ്ലൗസിന്റെ അളവ് വാങ്ങാൻ വിഗേഷിന്റെ സഹോദരി വിനീഷയും ഭർത്താവ് ജയദീപും എത്തിയപ്പോഴാണു കള്ളി വെളിച്ചത്തായത്. തിരുവാർപ്പ് പഞ്ചായത്തിലെ ആശാ വർക്കറായി ജോലി ചെയ്യുകയാണ് റെജിമോൾ.

English Summary: Case Registered Against Woman for Marriage Fraud