കൂട്ടിയിടി നടന്നതിനു 100 മീറ്റർ മുൻപേ ലോറിയുടെ വലതുവശത്തെ ടയർ മീഡിയനിലേക്ക് കയറുന്നു. ദേശീയ പാതയിലെ ഈ വളവിനനുസരിച്ച് സ്റ്റിയറിങ് തിരിക്കാത്തതാണു കാരണം(അണ്ടർ സ്റ്റിയറിങ്). മുൻഭാഗത്തെ....ksrtc accident death, Coimbatore ksrtc accident, tiruppur ksrtc accident, tiruppur ksrtc accident, avinashi ksrtc accident, kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അണ്ടർ സ്റ്റിയറിങ്

കൂട്ടിയിടി നടന്നതിനു 100 മീറ്റർ മുൻപേ ലോറിയുടെ വലതുവശത്തെ ടയർ മീഡിയനിലേക്ക് കയറുന്നു. ദേശീയ പാതയിലെ ഈ വളവിനനുസരിച്ച് സ്റ്റിയറിങ് തിരിക്കാത്തതാണു കാരണം(അണ്ടർ സ്റ്റിയറിങ്). 

ADVERTISEMENT

മുൻഭാഗത്തെ വലതു ടയർ മീഡിയനിലും പിൻഭാഗത്തെ ടയറുകൾ റോഡിലുമായി വേഗം കുറയാതെ തന്നെ 30 മീറ്ററോളം ലോറി മുന്നോട്ടു പോയി. ഈ സമയത്തും സ്റ്റിയറിങ് ആവശ്യത്തിനു തിരിച്ചിട്ടില്ല. ഇതു വലതുഭാഗത്തു പിന്നിലെ ടയറുകൾ മർദം കൂടി ചൂടാകുന്നതിനും ഒന്നു വീൽഡിസ്കിൽ നിന്ന് ഊരിത്തെറിക്കുന്നതിനും ഒന്നു പൊട്ടിത്തെറിക്കുന്നതിനും കാരണമായി.

ലിഫ്റ്റ് ആക്സിൽ

ലോറിയിൽ ലോഡ് കയറ്റുമ്പോൾ ഉപയോഗിക്കേണ്ടതാണു പിൻഭാഗത്തെ ആദ്യനിരയിലുള്ള 2 വീലുകൾ(ലിഫ്റ്റ് ആക്സിൽ). അപകടസമയത്ത് ഇവ ഉപയോഗിക്കാതെ ഉയർത്തി വച്ചിരുന്നു എന്ന് അനുമാനം. (ടയറുകൾക്ക് അപകടതീവ്രതയ്ക്ക് അനുസരിച്ച് കേടില്ല). 

ഒരു ടയർ ഊരിത്തെറിക്കുകയും ഒരു ടയർ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ വീൽ ഡിസ്ക് ഡിവൈഡറിൽ ഉരസി തുടങ്ങി. ഇങ്ങനെ 10 മീറ്ററോളം മുന്നോട്ടു പോയ ലോറി പൂർണമായും ഡിവൈഡറിലേക്ക് കയറി. ഉയർത്തി വച്ചിരുന്ന ലിഫ്റ്റ് ആക്സിലിനു ഡിവൈഡറിന്റേതിനു സമാനമായ പൊക്കമായതിനാൽ ഡിവൈ‍ഡറിൽ കയറിയപ്പോൾ ഈ ടയറുകൾ കറങ്ങുകയും കയറ്റം എളുപ്പമാക്കുകയും ചെയ്തിരിക്കാം.

ADVERTISEMENT

ഭാരം കൂടുതലുള്ളപ്പോൾ ലിഫ്റ്റ് ആക്സിൽ ഉപയോഗിക്കുകയാണു സുരക്ഷിതമെങ്കിലും ഡ്രൈവിങ് അനായാസമാക്കാൻ പലരും ഇതു പൊക്കി വയ്ക്കാറുണ്ട്. ലിഫ്റ്റ് ആക്സിൽ ഉപയോഗിച്ചെങ്കിൽ വണ്ടി ഡിവൈഡറിൽ കയറാനുള്ള സാധ്യത കുറയുമായിരുന്നു. 

കണ്ടെയ്നർ ലോക്ക്

കണ്ടെയ്നർ ബോക്സ് പ്ലാറ്റ്ഫോമിൽ ഉറപ്പിക്കുന്നതാണു കണ്ടെയ്നർ ലോക്ക്. പൊട്ടിയ ഒരു ലോക്ക് അപകട സ്ഥലത്തു നിന്നു കണ്ടെത്തി. മറ്റൊരു ലോക്ക് കണ്ടെയ്നർ പ്ലാറ്റ്ഫോമുമായി ചേർത്തു മുറുക്കിയ നിലയിലായിരുന്നു.  

ഡിവൈഡറിൽ കയറിയ ശേഷം വീൽ ഡിസ്ക് ഉരസാതെ ലോറി മുന്നോട്ടു പോയി. ലോറിയുടെ മുക്കാൽ ഭാഗവും ഡിവൈഡർ വിട്ട് എതിർ വശത്തെ ട്രാക്കിൽ പ്രവേശിച്ചു. ഇടതു ഭാഗത്തു പിന്നിലെ ടയറുകൾ മീഡിയനിലും മുന്നിലെ ടയർ നിലം തൊടാതെയും നിൽക്കുമ്പോഴാകാം എതിരെ ബസ് കണ്ടതും ലോറി വെട്ടിച്ചതും. ഇതോടെ, ടയർ പൊട്ടി വലത്തോട്ടു ചരിഞ്ഞു നിന്ന കണ്ടെയ്നർ ബോക്സിന്റെ മുന്നിലെയും പിന്നിലെ ഇടതു ഭാഗത്തെയും ലോക്കുകൾ പൊട്ടുന്നു.  നിയന്ത്രണം വിട്ട കണ്ടെയ്നർ ബോക്സ് റോഡിന്റെ നടുവിലേയ്ക്ക് മൂക്കുകുത്തുന്നു. ബസ് കണ്ടെയ്നറിലേക്ക് ഇടിച്ചു കയറുന്നു.

ADVERTISEMENT

പഠനം നടത്തിയവർ: പി.ശിവകുമാർ(എൻഫോഴ്സ്മെന്റ് ആർടിഒ), പി.ടി.പത്മലാൽ,  സി.ബിജു, പി. പ്രശാന്ത്,സി.എസ്. ജോർജ് (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ).  കെ. പ്രദീപ്, എ.അനിൽകുമാർ, കെ.ദേവീദാസൻ, പി.വി.സജീവ്(അസിസ്റ്റന്റ് മോട്ടോർ  വെഹിക്കിൾ ഇൻസ്പെക്ടർമാർ)

English summary: Reasons for Coimbatore KSRTC accident