ദക്ഷിണാഫ്രിക്കയിൽ നിന്ന് ബെംഗളൂരുവിലെത്തിച്ച അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിൽ കൊണ്ടുവന്നും തെളിവെടുപ്പു നടത്തും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കടവന്ത്ര ബ്യൂട്ടി പാർലർ വെടിവയ്പു കേസിലെ ഒന്നാം...ravi poojari, ravi poojary case kerala, kochi beauty parlor shooting case, leena maria paul, ravi poojary arrest

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു /കൊച്ചി ∙ ദക്ഷിണാഫ്രിക്കയിൽ നിന്ന് ബെംഗളൂരുവിലെത്തിച്ച അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിൽ കൊണ്ടുവന്നും തെളിവെടുപ്പു നടത്തും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കടവന്ത്ര ബ്യൂട്ടി പാർലർ വെടിവയ്പു കേസിലെ ഒന്നാം പ്രതിയാണിയാൾ‌. ഒട്ടേറെ കേസുകളിൽ പ്രതിയായതിനാൽ‌  കേരള പൊലീസിനു കസ്റ്റഡിയിൽ ലഭിക്കാൻ കാലതാമസമുണ്ടായേക്കും.

രവി പൂജാരിയെ മാർച്ച് 7 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് െചയ്തു. ഇന്നു മുതൽ  മഡിവാളയിലെ പ്രത്യേക കേന്ദ്രത്തിൽ ചോദ്യം ചെയ്യും. കർണാടകയിൽ ഇയാൾക്കെതിരെ 96 കേസുണ്ട്;   രാജ്യത്തൊട്ടാകെ 200–ൽ അധികം കേസുകളും.  രവി പൂജാരി പൂർണ ആരോഗ്യവാനാണെന്നും പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും  ബെംഗളൂരുവിൽ എത്തിച്ച കർണാടക പൊലീസ് സംഘത്തെ നയിച്ച എഡിജിപി അമർ കുമാർ പാണ്ഡെ പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ വർഷം സെനഗലിൽ അറസ്റ്റിലായ ഇയാളെ വിട്ടുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആന്റണി ഫെർണാണ്ടസ് എന്ന പേരിൽ വ്യാജപാസ്പോർ‌ട്ടുമായി ജാമ്യത്തിലിറങ്ങി ദക്ഷിണാഫ്രിക്കയിലേക്കു കടന്നു. അവിടെനിന്ന്, ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങും(റോ) സെനഗൽ പൊലീസും ചേർന്ന് വീണ്ടും അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.  

ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്ന് 2007ൽ ശബ്നം ഡവലപ്പേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് ഏജൻസിയിലെ 2 ജീവനക്കാരെ വെടിവച്ചുകൊന്ന കേസാണ് രവി പൂജാരിയുടെ പേരിൽ ബെംഗളൂരുവിൽ ഒടുവിൽ റജിസ്റ്റർ ചെയ്തത്.രവി പൂജാരിയുടെ ഭാര്യ പത്മയും 3 കുട്ടികളും നേരത്തെ തന്നെ ഓസ്ട്രേലിയയിലേക്കു കടന്നിരുന്നു. 

ADVERTISEMENT

ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കടവന്ത്ര ബ്യൂട്ടി പാർലർ വെടിവയ്പു കേസിൽ ബിലാൽ, വിപിൻ, അജാസ്, മോനായി (നിസാം) എന്നിവരാണു മറ്റു പ്രതികൾ.  സാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതി ലീന മരിയാ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് ഇവരുടെ ബ്യൂട്ടി പാർലറിൽ രവി പൂജാരിയുടെ നിർദേശപ്രകാരം 2018 ഡിസംബർ 15നു വെടി വെടിവയ്പു നടത്തിയത്. ലീനയുടെ പക്കൽ വൻതോതിൽ കള്ളപ്പണം എത്തിയെന്ന സൂചനയെ തുടർന്നായിരുന്ന ആക്രമണം.

ADVERTISEMENT