സംസ്ഥാനം ശ്രദ്ധിച്ച കേസുകളിലെ അന്വേഷണരീതികൾ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായി കേരള പൊലീസ്. പൊലീസിന്റെ യു ട്യൂബ് ചാനൽ വഴി ഇന്നു മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിനാണ് ക്രൈം ത്രില്ലർ വെബ് സീരിസ്. തിരക്കഥ, സംവിധാനം, ക്യാമറ, അഭിനയം എല്ലാം പൊലീസ് തന്നെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ സംസ്ഥാനം ശ്രദ്ധിച്ച കേസുകളിലെ അന്വേഷണരീതികൾ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായി കേരള പൊലീസ്. പൊലീസിന്റെ യു ട്യൂബ് ചാനൽ വഴി ഇന്നു മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിനാണ് ക്രൈം ത്രില്ലർ വെബ് സീരിസ്. തിരക്കഥ, സംവിധാനം, ക്യാമറ, അഭിനയം എല്ലാം പൊലീസ് തന്നെ. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ചതാണ് ആദ്യ 2 എപ്പിസോഡ്. അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി.സൈമണും സംഘവുമാണ് അഭിനേതാക്കൾ. മുൻ കാലങ്ങളിൽ പൊലീസ് തെളിയിച്ച കേസുകളുടെ പരമ്പരകളും തുടർന്നുണ്ടാകും. 

തിരുവനന്തപുരത്തെ കേരള പൊലീസ് മീഡിയ സെന്റർ ഡപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറിന്റെ മേൽനോട്ടത്തിലാണ് ഇതു തയാറാക്കുന്നത്. രാജ്യത്ത് ആദ്യമായാണു പൊലീസ് യുട്യൂബ് ചാനലും വെബ് സീരിസും ആരംഭിക്കുന്നത്. ലഹരി, ഗതാഗത നിയമ ലംഘനം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം എന്നിവ തടയുന്നതിനുള്ള ബോധവൽക്കരണ പരമ്പരകളും ആരംഭിക്കും. 

ADVERTISEMENT

English summary: Koodathai web series 

ADVERTISEMENT