റേഷൻ കടകളിൽ ഒന്നര മാസത്തെ ധാന്യം സ്റ്റോക്ക് ചെയ്യുന്നതിനു നടപടി ആരംഭിച്ചു. റേഷൻ വിതരണത്തിനു ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. പോർട്ടബിലിറ്റി സംവിധാനം ഉപയോഗിക്കുന്നവർക്കു മാത്രം വൺടൈം പാസ്‍വേർഡ് നിർബന്ധമാക്കിയിട്ടുണ്ട്....covid 19 case kerala, corona virus, corona death, corona virus death news in malayalam, corona in kerala,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ റേഷൻ കടകളിൽ ഒന്നര മാസത്തെ ധാന്യം സ്റ്റോക്ക് ചെയ്യുന്നതിനു നടപടി ആരംഭിച്ചു. റേഷൻ വിതരണത്തിനു ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. പോർട്ടബിലിറ്റി സംവിധാനം ഉപയോഗിക്കുന്നവർക്കു മാത്രം വൺടൈം പാസ്‍വേർഡ് നിർബന്ധമാക്കിയിട്ടുണ്ട്. 

സപ്ലൈകോയുടെ വിപണനശാലകളിലെ തിരക്ക് ഒഴിവാക്കുന്നതിനു ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി. റേഷൻ കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതു സെപ്റ്റംബർ 30 വരെ നീട്ടി.

ADVERTISEMENT

സൗജന്യവിതരണത്തിനുള്ള അരി സ്‌റ്റോക്കുണ്ടെന്നു മന്ത്രി പി. തിലോത്തമൻ അറിയിച്ചു. നേരത്തേ 10 കിലോ അരി സൗജന്യമായി നൽകാനാണു  തീരുമാനിച്ചിരുന്നത്. എന്നാൽ മൂന്നാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇതു 15 കിലോ ആക്കിയത്.

മിനിമം വേതനം ലഭ്യമാക്കും: കേന്ദ്രമന്ത്രി

ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യസാധനങ്ങൾക്കു ക്ഷാമമില്ലെന്ന് ഉറപ്പാക്കുമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ.  ഒാൺലൈൻ സംവിധാനത്തിലൂടെയും മറ്റും ഒാർഡർ ശേഖരിച്ച് ഭക്ഷണം എത്തിക്കുന്നവർക്ക് തടസമുണ്ടാക്കരുത്. തൊഴിൽ മുടങ്ങിയ പശ്ചാത്തലത്തിൽ കരാർ തൊഴിലാളികൾക്കുൾപ്പെടെ  മിനിമം വേതനം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ അരി: വിശദാംശങ്ങൾ അറിയില്ലെന്നു മന്ത്രി 

ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്രം നൽകുമെന്ന് അറിയിച്ച അരി ഏതു രീതിയിലാണു കേരളത്തിനു ലഭിക്കുന്നത് എന്നതിന്റെ വിശദാംശങ്ങൾ അറിയില്ലെന്നു മന്ത്രി പി.തിലോത്തമൻ. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചു മാസം 1.18 ലക്ഷം ടൺ അരി മൂന്നു രൂപ വിലയ്ക്കു  ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ അറിയിപ്പു വന്നാലേ വ്യക്തത ഉണ്ടാകൂ എന്ന് അദ്ദേഹം അറിയിച്ചു.

English summary: COVID 19; Kerala rashion shops stock