മലപ്പുറം ∙ സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി പരിശീലനം നടത്തിവരുന്ന റിക്രൂട്ട് സേനാംഗങ്ങളെ പൊലീസ് സ്റ്റേഷനുകളിൽ വിന്യസിക്കാൻ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിൽ പരിശീലനം ആരംഭിച്ച 2,200 പേരെയാണു അവരുടെ മാതൃ പൊലീസ് സ്റ്റേഷനുകളിൽ വൊളന്റിയർ ഡ്യൂട്ടിയിൽ നിയമിക്കുന്നത്. കോവിഡിനെത്തുടർന്നു ലോക്‌ഡൗൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി പരിശീലനം നടത്തിവരുന്ന റിക്രൂട്ട് സേനാംഗങ്ങളെ പൊലീസ് സ്റ്റേഷനുകളിൽ വിന്യസിക്കാൻ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിൽ പരിശീലനം ആരംഭിച്ച 2,200 പേരെയാണു അവരുടെ മാതൃ പൊലീസ് സ്റ്റേഷനുകളിൽ വൊളന്റിയർ ഡ്യൂട്ടിയിൽ നിയമിക്കുന്നത്. കോവിഡിനെത്തുടർന്നു ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസുകാരുടെ അമിത ജോലിഭാരവും സ്റ്റേഷനുകളിലെ ആൾക്ഷാമവും പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണു തീരുമാനം. 

കോവിഡ് മൂലം റിക്രൂട്ട് സേനാം‌ഗങ്ങളുടെ അടിസ്ഥാന പരിശീലനം ബറ്റാലിയനുകളിൽ ഇന്നലെമുതൽ താൽകാലികമായി നിർത്തിവച്ചു. തുടർന്നു മെഡിക്കൽ പരിശോധനയ്ക്കു വിധേയരാക്കിയശേഷം ഓരോരുത്തരെയും പൊലീസ് വാഹനത്തിൽ വീടുകളിലെത്തിച്ചു. നാളെ മുതൽ മാതൃ സ്റ്റേഷനുകളിൽ ഇവർ സേവനത്തിനു ഹാജരാകണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്റ്റേഷനുമായി ബന്ധപ്പെട്ടു മഫ്തിയിൽ ജോലി ചെയ്യണമെന്നാണു നിർദേശം.

ADVERTISEMENT

English summary: Police officers under training deploys in stations