ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സർവീസ് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കാനിരിക്കെ ട്രഷറികളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും വിന്യസിക്കും. പെൻഷൻകാർ ട്രഷറിയിലും ബാങ്കിലും എത്തേണ്ട സമയക്രമം പുറത്തിറക്കി.....kerala lockdown , kerala lock down, lockdown india, lockdown news in malayalmam, lockdown kerala updates,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സർവീസ് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കാനിരിക്കെ ട്രഷറികളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും വിന്യസിക്കും. പെൻഷൻകാർ ട്രഷറിയിലും ബാങ്കിലും എത്തേണ്ട സമയക്രമം പുറത്തിറക്കി. 5.64 ലക്ഷം പെൻഷൻകാരിൽ 4.34 ലക്ഷവും ട്രഷറി വഴിയാണു പണം കൈപ്പറ്റുന്നത്. ഒരു ലക്ഷം പേർ ബാങ്ക് വഴിയും 30,000 പേർ പോസ്റ്റ് ഓഫിസ് വഴിയും കൈപ്പറ്റുന്നു. 

പെൻഷൻ വിതരണത്തിന് 9 മുതൽ വൈകിട്ട് 5 വരെ ട്രഷറി പ്രവർത്തിക്കും. ബാങ്കുകൾ നാലാം തീയതി വരെ രാവിലെ 10 മുതൽ 4 വരെ പ്രവർത്തിക്കും. നിശ്ചിത തീയതികളിൽ വാങ്ങാത്തവർക്ക് ഇൗ മാസം 7നു ശേഷം ഏതു പ്രവൃത്തി ദിവസവും വാങ്ങാം. നിശ്ചയിച്ച ക്രമം തെറ്റിച്ച് 7നു മുൻപ് എത്തുന്നവർക്ക് പെൻഷൻ നൽകില്ല. 

ADVERTISEMENT

പോസ്റ്റ് ഓഫിസ് വഴി നാളെ മുതൽ

പോസ്റ്റ് ഓഫിസ് വഴി പെൻഷൻ കൈപ്പറ്റുന്നവർക്കു നാളെ മുതൽ ലഭിച്ചു തുടങ്ങുമെന്നു ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ വ്യക്തമാക്കി. ഇന്നലെ ബാങ്ക് അവധിയായതിനാൽ വിതരണം ചെയ്യാനുള്ള പെൻഷൻ തുക തപാൽ വകുപ്പിനു ട്രഷറിയിൽ നിന്നു കൈമാറി കിട്ടിയിട്ടില്ല. ഇന്നു പണം ലഭിച്ചാൽ നാളെ മുതൽ പെൻഷൻ തുക വീട്ടിലെത്തിച്ചു തുടങ്ങും. 

ക്യൂവിൽ നിൽക്കുമ്പോൾ

∙സാനിറ്റൈസർ ഇടയ്ക്കിടെ ഉപയോഗിക്കാം. 

ADVERTISEMENT

∙ട്രഷറിയിലും ബാങ്കിലും ഹാൻഡ് വാഷും സാനിറ്റൈസറും ലഭ്യം. 

∙ക്യൂവിൽ നിൽക്കുമ്പോൾ പരസ്പരം ഒരു മീറ്റർ അകലം. 

∙ഒരു സമയം പരമാവധി 5 പേരെ മാത്രമേ ഒരു കൗണ്ടറിനു മുന്നിൽ അനുവദിക്കൂ. 

∙ഓരോ ട്രഷറിയിലും 5 മുതൽ 6 വരെ കൗണ്ടറുകളുണ്ടാവും.

ADVERTISEMENT

English summary: Pension and salary distribution starts in Kerala