കരിപ്പൂർ ∙ പ്രവാസികൾക്കു നാട്ടിലെത്താൻ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലെ യാത്രക്കാരിയിൽനിന്നു സ്വർണം പിടിച്ചെടുത്തു. ജിദ്ദയിൽനിന്നുള്ള പ്രത്യേക വിമാനത്തിൽ ഇന്നലെ പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ പ്രവാസികൾക്കു നാട്ടിലെത്താൻ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലെ യാത്രക്കാരിയിൽനിന്നു സ്വർണം പിടിച്ചെടുത്തു. ജിദ്ദയിൽനിന്നുള്ള പ്രത്യേക വിമാനത്തിൽ ഇന്നലെ പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മലപ്പുറം നന്നമ്പ്ര സ്വദേശിനിയിൽനിന്നാണ് 7.65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം (180 ഗ്രാം) പിടികൂടിയത്. 24 കാരറ്റിന്റെ സ്വർണം 4 വളകളുടെ രൂപത്തിലാക്കിയാണു കൊണ്ടുവന്നത്. കയ്യിൽ അണിഞ്ഞ വളകൾ തോളിലേക്കു കയറ്റി വച്ച് വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചെങ്കിലും എയർ‌ കസ്റ്റംസിന്റെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.

സ്വർണം പിടികൂടിയെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരിയെ വീട്ടിലേക്ക് അയച്ചു. ഹോം ക്വാറന്റീൻ അവസാനിച്ചശേഷം ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന വ്യവസ്ഥയിലാണു വിട്ടയച്ചതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ എൻ.എസ്.രാജിയുടെ നേതൃത്വത്തിലുള്ള സംഘമാണു സ്വർണം കണ്ടെടുത്തത്. 

ADVERTISEMENT

English Summary: Gold seized from expat came in evacuation flight