അമ്മയിൽ തുന്നിച്ചേർത്ത ഹൃദയത്തിന്റെ നന്മയിൽ തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ പ്രതിജ്ഞ ചെയ്ത് മക്കൾ. ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ കോതമംഗലം ഭൂതത്താൻകെട്ട് സ്വദേശി ലീന..Kochi Lisie hospital heart transplantation, Kochi Lisie hospital heart transplantation latest, heart transplantation kerala,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ അമ്മയിൽ തുന്നിച്ചേർത്ത ഹൃദയത്തിന്റെ നന്മയിൽ തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ പ്രതിജ്ഞ ചെയ്ത് മക്കൾ. ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ കോതമംഗലം ഭൂതത്താൻകെട്ട് സ്വദേശി ലീന ഷിബുവിന്റെ (49) മക്കളായ എംടെക് വിദ്യാർഥിനി ഷിയോണയും നിയമ വിദ്യാർഥി ബേസിലുമാണ് അവയവദാന പ്രതിജ്ഞയെടുത്തത്. മേയ് 9ന് ശസ്ത്രക്രിയയ്ക്കു വിധേയയായ ലീന ഇന്നലെ ആശുപത്രി വിട്ടു.

കേക്ക് മുറിച്ചു സന്തോഷം പങ്കുവച്ചാണ് ആശുപത്രി അധികൃതർ ലീനയെ യാത്രയാക്കിയത്. മന്ത്രി കെ.കെ. ശൈലജ വിഡിയോ കോൾ വഴി ആശംസകൾ അറിയിച്ചു. ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ, കേരള നെറ്റ്‌വർക് ഫോർ ഓർഗൻ ഷെയറിങ് (കെഎൻഒഎസ്) മധ്യമേഖലാ നോഡൽ ഓഫിസർ ഡോ. ഉഷ സാമുവൽ, എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി, ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

 മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിന്റെ (50) ഹൃദയമാണ് വ്യോമ മാർഗം കൊച്ചിയിലെത്തിച്ച് ലീനയിൽ തുന്നിച്ചേർത്തത്. സംസ്ഥാന സർക്കാരിന്റെ വാടക ഹെലികോപ്റ്ററിലാണു ഹൃദയം കൊച്ചിയിലെത്തിച്ചത്. ലീന ഇതിനകം പൂർണാരോഗ്യം വീണ്ടെടുത്തു. തുടർ പരിശോധനകൾ വേണ്ടതിനാൽ വടുതലയിലുള്ള സഹോദരിയുടെ വീട്ടിലാണു ലീന കുറച്ചു നാൾ താമസിക്കുക. 

ലീനയുടെ ആരോഗ്യനില പൂർണമായി തൃപ്തികരമാണെന്നും നിലവിലെ സാഹചര്യത്തിൽ ചില ക്രമീകരണങ്ങളോടെ സാധാരണ ജീവിതവുമായി മുന്നോട്ടു പോകാനാകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ലിസി ആശുപത്രിയിൽ നടത്തിയ ഇരുപത്തിനാലാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ലീനയുടേത്.

ADVERTISEMENT

English summary: Kochi Lisie hospital heart transplantation

ADVERTISEMENT