തിരുവനന്തപുരം ∙ കോവിഡ് ബാധിതരെക്കുറിച്ചുള്ള ലാബ് റിപ്പോർട്ടും സംസ്ഥാന സർക്കാരിന്റെ കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നു രേഖകൾ. സംസ്ഥാനത്താകെ കണക്കുകൾ മാറ്റിമറിക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണു | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് ബാധിതരെക്കുറിച്ചുള്ള ലാബ് റിപ്പോർട്ടും സംസ്ഥാന സർക്കാരിന്റെ കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നു രേഖകൾ. സംസ്ഥാനത്താകെ കണക്കുകൾ മാറ്റിമറിക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണു തിരുവനന്തപുരം ജില്ലയിലെ 2 ദിവസത്തെ രേഖ പുറത്തായത്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെയ്ക്ക് 23 നും 24 നും ലഭിച്ച തിരുവനന്തപുരം ജില്ലയിലെ ലാബ് റിപ്പോർട്ടുകൾ അന്നേ ദിവസത്തെ സർക്കാർ കണക്കിൽ ഉൾപ്പെട്ടില്ല. ഇത് ഉൾപ്പെട്ടത് ദിവസങ്ങൾ കഴിഞ്ഞ്.

23 ന് 9 പേർക്കു കോവിഡ് പോസിറ്റീവ് ആണെന്നാണു മെഡിക്കൽ കോളജിലെ ലാബ് റിപ്പോർട്ട്. മുംബൈയിൽ നിന്ന് എത്തിയ കിളിമാനൂർ മടവൂർ സ്വദേശികളായ 4 പേർ ഉൾപ്പെടെയാണിത്. എന്നാൽ 23 നു സംസ്ഥാനത്ത് 62 പേർക്കു കോവിഡ് ബാധിച്ചെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി നൽകിയ പട്ടികയിൽ തിരുവനന്തപുരത്തു രോഗികളേയില്ല.

ADVERTISEMENT

പരിശോധനയിൽ 24 ന് 9 പേർക്കു രോഗം സ്ഥിരീകരിച്ചു. അന്നു സംസ്ഥാനത്ത് ആകെ 53 രോഗികൾ; തിരുവനന്തപുരത്തു 12 രോഗികൾ. 23 ലെ രോഗികളിൽ നിന്നു 3 പേർ ഈ പട്ടികയിൽ ഇടംകണ്ടു. മടവൂർ സ്വദേശികളിൽ 3 പേരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയ സമയത്ത് ആരോഗ്യ വകുപ്പ് വെബ്സൈറ്റ് 4 പേരും രോഗബാധിതരാണെന്നു വെളിപ്പെടുത്തി. 23 ലെ ലാബ് റിപ്പോർട്ടിലുള്ള ബാക്കി 5 പേരുടെ കാര്യം അപ്പോഴും പുറത്തുവിട്ടില്ല.

കേരളത്തിലെ കോവിഡ് പ്രതിരോധത്തെ വിമർശിച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ, രോഗികളുടെ യഥാർഥ കണക്കു പുറത്തുവിടുന്നില്ലെന്ന് 27ന് ആരോപിച്ചിരുന്നു. 28 നു മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ തിരുവനന്തപുരം ജില്ലയിൽ 7 രോഗികൾ ഉണ്ടെന്നാണ് അറിയിച്ചത്. ഇതിലെ 4 പേർ 23 ലെ പട്ടികയിൽ ഉൾപ്പെടേണ്ടവരായിരുന്നു.

ADVERTISEMENT

English Summary: Mismatch in government data regarding covid