നാട്ടിലെ സർക്കാർ ഓഫിസ് നാടിന്റേതു കൂടിയാണ്. അതുകൊണ്ടാണു തുടർച്ചയായി ഒരു മാസം കണ്ടെയ്ൻമെന്റ് സോണായിരുന്ന ചെറുവാഞ്ചേരി പൂവത്തൂരിലെ വില്ലേജ് ഓഫിസ് കെട്ടിടം ചായമടിച്ചു ഭംഗിയാക്കാൻ.. lockdown india, lockdown news in malayalmam, lockdown kerala updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്തുപറമ്പ്∙ നാട്ടിലെ സർക്കാർ ഓഫിസ് നാടിന്റേതു കൂടിയാണ്. അതുകൊണ്ടാണു തുടർച്ചയായി ഒരു മാസം കണ്ടെയ്ൻമെന്റ് സോണായിരുന്ന ചെറുവാഞ്ചേരി പൂവത്തൂരിലെ വില്ലേജ് ഓഫിസ് കെട്ടിടം ചായമടിച്ചു ഭംഗിയാക്കാൻ നാട്ടിലെ ഒരു സംഘം ചെറുപ്പക്കാർ മുന്നോട്ടുവന്നത്. ഇന്നു മുതൽ വില്ലേജ് ഓഫിസ് സേവനം പഴയപടിയാകുമ്പോൾ ഓഫിസ് കെട്ടിടത്തിനു പുതുമോടിയുണ്ടാകും.

ഒരു വീട്ടിലെ 10 പേർക്ക് ഉൾപ്പെടെ 23 പേർക്കാണു ചെറുവാഞ്ചേരിയിൽ കോവിഡ് ബാധിച്ചത്. വില്ലേജിലെ 5 വാർഡുകൾ ഒരുമിച്ചു കണ്ടെയ്ൻമെന്റ് സോണായതോടെ ഓഫിസ് സേവനങ്ങളെല്ലാം നിർത്തിവച്ചിരുന്നു. ഒരാളൊഴികെ എല്ലാവരും രോഗമുക്തരായതോടെ കണ്ടെയ്ൻമെന്റ് സോൺ ഒരു വാർഡ് മാത്രം.

ഓഫീസ് പെയിന്റ് ചെയ്യുന്നതിന് മുൻപ്
ADVERTISEMENT

ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സ്മരണാർഥമുള്ള കേരള വൈഎസ്ആർ ഫൗണ്ടേഷനാണു പെയിന്റിങ് ആശയവുമായി രംഗത്തെത്തിയത്. വാ‍ർഡിന്റെ പ്രതിനിധി കൂടിയായ ഫൗണ്ടേഷൻ ചെയർമാൻ റോബർട്ട് വെള്ളാംവെള്ളി റവന്യു അധികൃതരുടെ സമ്മതം വാങ്ങി.

13,000 രൂപയുടെ പെയിന്റ് സംഘടിപ്പിച്ചു, ഇരുപതോളം പ്രവർത്തകർ സന്നദ്ധരായി. 22 വർഷം മുൻപ് ഉദ്ഘാടനസമയത്ത് ഈ കെട്ടിടം പെയിന്റ് ചെയ്ത ബിനു പാറായി ഉൾപ്പെടെ 6 തൊഴിലാളികൾ കൂലി വാങ്ങാതെ പണിക്കിറങ്ങി. ഇന്നലെ രാവിലെ 8ന് കെപിസിസി ജനറൽ സെക്രട്ടറി സജീവ് മാറോളി ബ്രഷ് തൊട്ടു തുടങ്ങിയ പെയിന്റിങ് വൈകിട്ടോടെ പൂർത്തിയായി.

ADVERTISEMENT

English summary: Village office painted by locals in Koothuparamba

Disclaimer : Facebook has partnered with Manorama for this series but has not exerted any editorial control over this story.