തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജനങ്ങൾക്കു നൽകുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് വർധിപ്പിക്കാൻ ആലോചന. കോവിഡ്‍‌കാല സാമ്പത്തിക ആഘാതത്തിൽ നിന്നു കരകയറാനാണിത്. വരുമാനം കൂട്ടാനും ചെലവു ചുരുക്കാനുമുള്ള മാർഗങ്ങൾ നിർദേശിക്കാൻ | Government of Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജനങ്ങൾക്കു നൽകുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് വർധിപ്പിക്കാൻ ആലോചന. കോവിഡ്‍‌കാല സാമ്പത്തിക ആഘാതത്തിൽ നിന്നു കരകയറാനാണിത്. വരുമാനം കൂട്ടാനും ചെലവു ചുരുക്കാനുമുള്ള മാർഗങ്ങൾ നിർദേശിക്കാൻ സർക്കാർ നിയോഗിച്ച കെ.എം.ഏബ്രഹാം അധ്യക്ഷനായ സമിതിയുടെ മുഖ്യനിർദേശങ്ങളിലൊന്നു ഫീസ് വർധനയാകുമെന്നാണു സൂചന.

സംസ്ഥാന സർക്കാർ ഏറ്റവുമധികം പണം ചെലവിടുന്ന ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിന്നു കൂടുതൽ വരുമാനം കൂടി ഉറപ്പാക്കണമെന്ന നിർദേശമാകും സമിതിയുടേത്. ആശുപത്രികളിലെ ഒപി ടിക്കറ്റ് നിരക്കിലും മറ്റും 50% വർധന വരുമെന്നാണു സൂചന. കോവിഡ് മൂലമുള്ള സാമ്പത്തിക നഷ്ടത്തെക്കുറിച്ചുള്ള ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംസ്ഥാന ആസൂത്രണ ബോർഡിന്റെയും റിപ്പോർട്ടുകൾ, ചെലവു ചുരുക്കുന്നതിനായുള്ള സിഡിഎസിന്റെ റിപ്പോർട്ട് എന്നിവയിലെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള ഇടക്കാല റിപ്പോർട്ടാണ് കെ.എം.ഏബ്രഹാം കമ്മിറ്റി ഈയാഴ്ച സമർപ്പിക്കുക.

ADVERTISEMENT

ഫീസ് കൂട്ടൽ നിർദേശം മുൻപും

തിരുവനന്തപുരം ∙ സർക്കാർ സേവനങ്ങളുടെ ഫീസ് കൂട്ടണമെന്ന് 4 മാസം മുൻപ് ധനസെക്രട്ടറി അധ്യക്ഷനായ സമിതിയും ശുപാർശ ചെയ്തിരുന്നു. കെ.എം.ഏബ്രഹാം അധ്യക്ഷനായ സമിതി നൽകുന്നതും ഇതേ ശുപാർശ തന്നെ.ജിഎസ്ടി വന്നതോടെ നികുതി വർധനയ്ക്കുള്ള അധികാരം സംസ്ഥാനത്തിനു നഷ്ടപ്പെട്ടതിനാൽ നികുതി ഇതര വരുമാനങ്ങൾ വർധിപ്പിക്കുകയാണ് ഇനിയുള്ള വഴി. മദ്യത്തിന്റെ നികുതിയും ലോട്ടറിയുടെ വിലയും സർക്കാർ ഈയിടെ കൂട്ടിയിരുന്നു. എന്നാൽ, കഴിഞ്ഞ ബജറ്റിൽ ഫീസുകൾ വർധിപ്പിച്ചില്ല. ഇതു കൂടി കണക്കിലെടുത്താണു ഫീസുകൾ കൂട്ടാൻ ആലോചിക്കുന്നത്.

ADVERTISEMENT

സർക്കാർ കോളജുകളിൽ സ്വാശ്രയ കോഴ്സുകൾ തുടങ്ങി വരുമാനമുണ്ടാക്കാനുള്ള നിർദേശവുമുണ്ട്. വാഹനം വാങ്ങൽ ഒഴിവാക്കുക, ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കു നിയന്ത്രണം വയ്ക്കുക, പെൻഷൻ പ്രായം വർധിപ്പിക്കുക, സെക്രട്ടേറിയറ്റിലെ അധിക ജീവനക്കാരെ മാറ്റി നിയമിക്കുക, തസ്തികകൾ വെട്ടിക്കുറയ്ക്കുക തുടങ്ങി കാലങ്ങളായി വിവിധ സമിതികൾ നൽകുന്ന നിർദേശങ്ങൾ ഈ സമിതിയും ആവർത്തിക്കും.

English Summary: Recommendation to hike fees of government services

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT