ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിനു വേണ്ടി ഇടനിലക്കാരിയായി പ്രവർത്തിച്ചതു പാലാരിവട്ടം സ്വദേശിനിയെന്ന് ഇരകളിലൊരാളായ ആലപ്പുഴ സ്വദേശിനി. പരാതിയും കേസുമായി നടന്നാൽ, ഭാവി നശിപ്പിക്കുമെന്ന് ഇവർ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതായും വെളിപ്പെടുത്തി.... Shamna Kasim blackmailing, Shamna Kasim blackmailing case, Shamna Kasim news malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിനു വേണ്ടി ഇടനിലക്കാരിയായി പ്രവർത്തിച്ചതു പാലാരിവട്ടം സ്വദേശിനിയെന്ന് ഇരകളിലൊരാളായ ആലപ്പുഴ സ്വദേശിനി. പരാതിയും കേസുമായി നടന്നാൽ, ഭാവി നശിപ്പിക്കുമെന്ന് ഇവർ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതായും വെളിപ്പെടുത്തി. 

5 വർഷമായി മോഡലിങ് രംഗത്തുള്ള യുവതി മാർച്ച് 3നും 11നും ഇടയിൽ നടന്ന സംഭവങ്ങൾ, വിവരിക്കുന്നതിങ്ങനെ: 

ADVERTISEMENT

‘പാലാരിവട്ടം സ്വദേശിനിയാണ്, കൊച്ചിയിൽ ജ്വല്ലറിയുടെ പരസ്യത്തിന്റെ ഷൂട്ടുണ്ടെന്ന് എന്നെ വിളിച്ചു പറഞ്ഞത്. 2 വർഷമായി ഇവരെ അറിയാം. ഇവന്റ് മാനേജ്മെന്റ് രംഗത്തുണ്ടായിരുന്ന ഇവർ ഇപ്പോൾ  മോഡലിങ് രംഗത്താണു പ്രവർത്തിക്കുന്നത്. 

ഇവരെ വിശ്വസിച്ചാണു ഞാൻ ഇറങ്ങിപ്പുറപ്പെട്ടത്. പിറ്റേന്ന് ഉച്ചയോടെ  ഷൂട്ട് തീരുമെന്നു പറഞ്ഞിരുന്നു. മാർച്ച് 3ന് രാത്രി 9ന് വീട്ടിൽ നിന്നു സ്കൂട്ടിയിലാണു യാത്ര തുടങ്ങിയത്. അർധരാത്രിയോടെ കുണ്ടന്നൂരിലെത്തി. ഇടനിലക്കാരിയെ വിളിച്ചപ്പോൾ, കൊച്ചിയിലല്ല പാലക്കാട് വടക്കഞ്ചേരിയിലാണ് എത്തേണ്ടതെന്നു പറഞ്ഞു.  ഒരു സുഹൃത്തിന്റെ ബൈക്കിൽ 4ന് പുലർച്ചെ 2ന് വടക്കഞ്ചേരിയിലെത്തി. 

ADVERTISEMENT

ഇടനിലക്കാരി തന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ, മുറിയിൽ സ്ത്രീകൾ മാത്രമേയുള്ളുവെന്നും ആണുങ്ങളെയും കൂട്ടി വരരുതെന്നും പറഞ്ഞതനുസരിച്ച്, അൽപമകലെ ബൈക്ക് നിർത്തി. നടന്നാണ് ഹോട്ടലിലെത്തിയത്. ഹോട്ടലിലെ ഒരു മുറിയിൽ 2 പെൺകുട്ടികളും മറ്റൊന്നിൽ 4 പെൺകുട്ടികളുമുണ്ടായിരുന്നു. ഇവരിൽ 2 പേർ 3 ആഴ്ചകളായി അവിടെ തടവിലായിരുന്നു. തടവിലാക്കിയ തട്ടിപ്പു സംഘത്തിൽ 9 പേരാണുണ്ടായിരുന്നത്. 

ഷൂട്ടിനെക്കുറിച്ചു ചോദിച്ചപ്പോഴാണ്  കറൻസി കടത്താണു ജോലിയെന്നു സംഘത്തിലെ റഫീഖ് പറഞ്ഞത്. അവിടെയുണ്ടായിരുന്ന  2 പെൺകുട്ടികളാണു സ്വർണക്കടത്തിനെപ്പറ്റി പറഞ്ഞത്. പറ്റില്ലെന്നും തിരിച്ചു പോകണമെന്നും പറഞ്ഞപ്പോൾ, പങ്കെടുത്താലും  ഇല്ലെങ്കിലും ഡീൽ കഴിയാതെ പുറത്തു പോകാൻ പറ്റില്ലെന്നായിരുന്നു റഫീഖിന്റെ മറുപടി. 

ADVERTISEMENT

ചതി മനസ്സിലായപ്പോൾ, ഇടനിലക്കാരിയെ വിളിച്ചെങ്കിലും തിരിച്ചു പോന്നോളൂ എന്ന മറുപടി മാത്രമാണു ലഭിച്ചത്.  5 ദിവസം ഇങ്ങനെ പോയി. ഒരു ദിവസം മാത്രമാണു ഭക്ഷണം കഴിച്ചത്. അടുത്ത ദിവസം, സമാനരീതിയിൽ ഹോട്ടലിലെത്തിയ ചില പെൺകുട്ടികളുടെ കാറിൽ ഞാനടക്കം 6 പേർ രക്ഷപ്പെട്ട് തൃശൂരിലെത്തി’–യുവതി പറഞ്ഞു.

English summary: Shamna Kasim blackmailing case