തിരുവനന്തപുരം ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിനെ അഞ്ചാം ദിവസവും കണ്ടെത്താനായില്ല. പൊലീസ് ഉന്നതരിൽ ചിലർക്ക് ഇതു സംബബന്ധിച്ചു വിവരമുണ്ടെന്നാണു സൂചന. എന്നാൽ സ്വപ്നയെ കണ്ടെത്താൻ കസ്റ്റംസ് ആവശ്യപ്പെടാതെ പൊലീസ് നടപടി സ്വീകരിക്കില്ലെന്ന് ഉന്നതർ വ്യക്തമാക്കി. | Swapna Suresh | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിനെ അഞ്ചാം ദിവസവും കണ്ടെത്താനായില്ല. പൊലീസ് ഉന്നതരിൽ ചിലർക്ക് ഇതു സംബന്ധിച്ചു വിവരമുണ്ടെന്നാണു സൂചന. എന്നാൽ സ്വപ്നയെ കണ്ടെത്താൻ കസ്റ്റംസ് ആവശ്യപ്പെടാതെ പൊലീസ് നടപടി സ്വീകരിക്കില്ലെന്ന് ഉന്നതർ വ്യക്തമാക്കി. 

ഇതിനിടെ, സ്വപ്നയുടെ യാത്രയെപ്പറ്റിയും ഒളിത്താവളത്തെപ്പറ്റിയും കസ്റ്റംസ് സംഘത്തിനു സൂചന ലഭിച്ചു. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതിൽനിന്നാണിത്. നഗരത്തിലെ കോളജിൽ ബിരുദ വിദ്യാർഥിയായ മകൾ ഇന്നലെ സഹപാഠിയെ വിളിച്ചിരുന്നു. തുടർന്നാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. മകളെയും മകനെയും സ്വപ്ന ഒപ്പം കൂട്ടിയിട്ടുണ്ടെന്നും തിരുവനന്തപുരം വിട്ടുപോയിട്ടില്ലെന്നുമാണു നിഗമനം. തമിഴ്നാട്ടിലേക്കു കടന്നുവെന്ന പ്രചാരണവുമുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കുന്നതിനാൽ ഇനി തിരക്കിട്ടു നടപടി വേണ്ടെന്ന നിലപാടിലാണ് കസ്റ്റംസ്. 

ADVERTISEMENT

ഒളിത്താവളം ബ്രൈമൂർ എസ്റ്റേറ്റ്?

തിരുവനന്തപുരം ∙ സ്വപ്ന സുരേഷ് തിരുവനന്തപുരം ജില്ലയിൽ പാലോടു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂർ എസ്റ്റേറ്റിലെത്തിയെന്നു സംശയം. സ്വപ്ന മറ്റൊരു വനിതയോടൊപ്പം കാറിൽ കടന്നു പോവുകയും തന്നോടു മങ്കയത്തേക്കുള്ള വഴി ചോദിക്കുകയും ചെയ്തുവെന്ന് ഒരാൾ വെളിപ്പെടുത്തി. ഇദ്ദേഹം പറഞ്ഞ സമയത്ത് വെള്ള കാർ ഇതുവഴി പോകുന്ന സിസിടിവി ദൃശ്യങ്ങളുമുണ്ട്.

ADVERTISEMENT

മങ്കയത്ത് സ്വപ്ന എത്തിയതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടില്ല. പൊന്മുടി മലയടിവാരത്തുള്ള ബ്രൈമൂറിൽ കുന്നിന്റെ നെറുകയിൽ ബ്രിട്ടിഷ് നിർമിത ബംഗ്ലാവും എസ്റ്റേറ്റുമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇത്. 

English Summary: Swapna Sureshl still in hideout