കൊച്ചി ∙ കോൺസൽ ജനറലിന്റെ നിർദേശപ്രകാരമാണു കസ്റ്റംസിനായി കത്തുകൾ തയാറാക്കിയതെന്നും ഇതു സംബന്ധിച്ച ഇ മെയിൽ സന്ദേശങ്ങളുടെ പകർപ്പ് ഇതോടൊപ്പം സമർപ്പിക്കുന്നതായും ജാമ്യാപേക്ഷയിൽ സ്വപ്ന സുരേഷ് പറയുന്നു. | Swapna Suresh | Manorama News

കൊച്ചി ∙ കോൺസൽ ജനറലിന്റെ നിർദേശപ്രകാരമാണു കസ്റ്റംസിനായി കത്തുകൾ തയാറാക്കിയതെന്നും ഇതു സംബന്ധിച്ച ഇ മെയിൽ സന്ദേശങ്ങളുടെ പകർപ്പ് ഇതോടൊപ്പം സമർപ്പിക്കുന്നതായും ജാമ്യാപേക്ഷയിൽ സ്വപ്ന സുരേഷ് പറയുന്നു. | Swapna Suresh | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോൺസൽ ജനറലിന്റെ നിർദേശപ്രകാരമാണു കസ്റ്റംസിനായി കത്തുകൾ തയാറാക്കിയതെന്നും ഇതു സംബന്ധിച്ച ഇ മെയിൽ സന്ദേശങ്ങളുടെ പകർപ്പ് ഇതോടൊപ്പം സമർപ്പിക്കുന്നതായും ജാമ്യാപേക്ഷയിൽ സ്വപ്ന സുരേഷ് പറയുന്നു. | Swapna Suresh | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോൺസൽ ജനറലിന്റെ നിർദേശപ്രകാരമാണു കസ്റ്റംസിനായി കത്തുകൾ തയാറാക്കിയതെന്നും ഇതു സംബന്ധിച്ച ഇ മെയിൽ സന്ദേശങ്ങളുടെ പകർപ്പ് ഇതോടൊപ്പം സമർപ്പിക്കുന്നതായും ജാമ്യാപേക്ഷയിൽ സ്വപ്ന സുരേഷ് പറയുന്നു. 

നയതന്ത്ര കാർഗോ തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ടു ജൂലൈ 3നു തിരുവനന്തപുരം കാർഗോ കോംപ്ലക്സ് കസ്റ്റംസ് അസി. കമ്മിഷണർക്ക് അയയ്ക്കേണ്ട കത്ത് സംബന്ധിച്ച കോൺസൽ ജനറലിന്റെ നിർദേശവും തയാറാക്കിയ കത്തും ഇമെയിൽ സന്ദേശങ്ങളും സ്വപ്ന ഹാജാരാക്കിയിട്ടുണ്ട്. കോൺസൽ ജനറലിന്റെ നിർദേശപ്രകാരം ജൂൺ 16നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇമെയിൽ അയച്ചതിന്റെ പകർപ്പും ജാമ്യാപേക്ഷക്കൊപ്പമുണ്ട്.

ADVERTISEMENT

നയതന്ത്ര കാർഗോ സംബന്ധിച്ച വിശദീകരണം:

∙ ജൂൺ 30നു കാർഗോയിൽ എത്തിയ തന്റെ പാഴ്സൽ വൈകുന്നതിനെക്കുറിച്ച് കസ്റ്റംസിനോട് അന്വേഷിക്കാൻ യുഎഇ കോൺസൽ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അൽ ഷെയ്മെയ്‌ലി നിർദേശം നൽകി.

∙ കാർഗോ കോംപ്ലക്സ് കസ്റ്റംസ് ഓഫിസറെ ബന്ധപ്പെടാൻ കോൺസൽ ജനറൽ ജൂലൈ ഒന്നിന് വീണ്ടും നിർദേശം തന്നു.

∙ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ച് കാർഗോയുടെ സ്ഥിതി അന്വേഷിച്ചു.

ADVERTISEMENT

∙അന്ന് വൈകിട്ടോടെ എയർ കാർഗോ കോംപ്ലക്സ് കസ്റ്റംസ് അസി. കമ്മിഷണറുടെ ഓഫിസിൽനിന്ന് കോൺസൽ ജനറലിന് ഇ മെയിൽ ലഭിച്ചു. കാർഗോയുടെ സ്ഥിരീകരണത്തിനായി ജൂലൈ 3നു കോൺസൽ ജനറൽ എത്തണമെന്നായിരുന്നു സന്ദേശം.

∙ കോൺസൽ ജനറൽ കാർഗോ കോംപ്ലക്സിൽ പോകുകയും കാർഗോ അദ്ദേഹത്തിന്റെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

∙ കാർഗോ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അസി. കമ്മിഷണറുടെ വിലാസത്തിൽ കത്ത് തയാറാക്കാൻ പിന്നീട് നിർദേശം ലഭിച്ചു.

∙ കാർഗോ തുറക്കാൻ ജൂലൈ 5ന് എത്താൻ മറ്റൊരു നോട്ടിസ് കോൺസൽ ജനറലിനു ലഭിച്ചു.

ADVERTISEMENT

∙ ഡൽഹി ഹൈക്കമ്മിഷണറുടെ ഓഫിസിൽ നിന്നുള്ള സീനിയർ ഓഫിസറും കോൺസൽ ജനറലും ഹാജരായി കാർഗോ തുറക്കുകയും 30 കിലോ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.

ഭക്ഷ്യവസ്തുക്കൾ മാത്രം തങ്ങളുടേതാണെന്നു കോൺസൽ ജനറൽ ഓഫിസ് അവകാശപ്പെട്ടതിനാൽ പിആർഒ സരിത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കാർഗോ കോംപ്ലക്സ്  സന്ദർശിച്ചിട്ടില്ലെന്ന് സ്വപ്ന

കൊച്ചി ∙ എയർപോർട്ടിലെ കാർഗോ കോംപ്ലക്സ് സന്ദർശിക്കേണ്ട ഒരവസരവും തനിക്കു വരുന്നില്ലെന്നു ഹർജിയിൽ സ്വപ്ന പറയുന്നു. കാർഗോ സ്വീകരിക്കുന്നതും കസ്റ്റംസ് ക്ലിയറൻസ് വകുപ്പുമായി ബന്ധപ്പെട്ട ക്ലറിക്കൽ ജോലികൾ നടത്തുന്നതും പിആർഒയുടെ ചുമതലയാണെന്നും വാദിക്കുന്നു.

നയതന്ത്ര കാർഗോ കൈകാര്യം ചെയ്യുന്നതിൽ നയതന്ത്ര ബന്ധം സംബന്ധിച്ച 1961 ലെ വിയന്ന ഉടമ്പടി വ്യവസ്ഥകൾ, റഗുലേഷൻ ഓഫ് കസ്റ്റംസ് പ്രിവിലേജസ് 1957 എന്നിവയും ജാമ്യഹർജിയിൽ പരാമർശിക്കുന്നു.

നയതന്ത്ര കാർഗോ സ്വീകരിക്കാൻ എയർവേ ബില്ലും നയതന്ത്ര പ്രതിനിധി ഒപ്പുവച്ച കത്തും കാർഗോ ഏജന്റിനു നൽകേണ്ടതുണ്ട്. നയതന്ത്ര പ്രതിനിധി ചുമതലപ്പെടുത്തിയ പ്രകാരം കാർഗോ ഏജന്റ് പാഴ്സൽ സ്വീകരിക്കുകയും കോൺസുലേറ്റ് വാഹനത്തിൽ വയ്ക്കുകയുമാണു ചെയ്യുന്നതെന്നും പറയുന്നു.

English Summary: Swapna Suresh submits email copies along with petition