കൊച്ചി ∙ തുടർച്ചയായ 11-ാം ദിവസവും സംസ്ഥാനത്തു സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പ്. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി. ഇതോടെ ഒരു പവന്റെ വില 40,160 രൂപയായി. 5020 രൂപയാണു ഗ്രാമിനു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിനു വില 1975 ഡോളർ പിന്നിട്ടു. ഒരു മാസം കൊണ്ട് 200 ഡോളറാണു ഉയർന്നത്. കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ തുടർച്ചയായ 11-ാം ദിവസവും സംസ്ഥാനത്തു സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പ്. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി. ഇതോടെ ഒരു പവന്റെ വില 40,160 രൂപയായി. 5020 രൂപയാണു ഗ്രാമിനു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിനു വില 1975 ഡോളർ പിന്നിട്ടു. ഒരു മാസം കൊണ്ട് 200 ഡോളറാണു ഉയർന്നത്. കോവിഡ് പ്രതിസന്ധി തുടരുന്നതും ഡോളർ ദുർബലമാകുന്നതും സ്വർണത്തിന്റെ ഡിമാൻഡ് വീണ്ടും കൂട്ടുന്നു. 

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണത തുടരുകയാണ്. ഈ സ്ഥിതി തുടർന്നാൽ അടുത്തയാഴ്ച ആരംഭത്തിൽ തന്നെ വില 2000 ഡോളർ മറികടക്കും.  കേരളത്തിൽ വർഷാവസാനത്തോടെ വില പവന് 50,000 രൂപ മറികടക്കാൻ സാധ്യതയുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ എസ്.അബ്ദുൽ നാസർ പറഞ്ഞു. കഴിഞ്ഞ 11 ദിവസം കൊണ്ടു പവന് 3400 രൂപ കൂടി. ഗ്രാമിനു 425 രൂപയും ഉയർന്നു. ഈ വർഷം മാത്രം 11,160 രൂപയാണു പവന് കൂടിയത്. 

ADVERTISEMENT

English summary: Gold price hike Kerala