തൊടുപുഴ ∙ ഇടുക്കിയിൽ മഴ കനക്കുന്നു, 3 അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ ഓഫിസ് മുന്നറിയിപ്പ് നൽകി. ഇടുക്കിയിൽ ഇന്നും നാളെയും യെല്ലോ അലർട്ടും ആറും ഏഴും തീയതികളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.ലോവർ പെരിയാർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഇടുക്കിയിൽ മഴ കനക്കുന്നു, 3  അണക്കെട്ടുകളുടെ ഷട്ടർ തുറന്നു.  പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ ഓഫിസ് മുന്നറിയിപ്പ് നൽകി.  ഇടുക്കിയിൽ ഇന്നും നാളെയും യെല്ലോ അലർട്ടും ആറും ഏഴും തീയതികളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 

ലോവർ പെരിയാർ, കല്ലാർകുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറാണ് ഇന്നലെ ഉയർത്തിയത്. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 55.38 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇടുക്കി താലൂക്കിലാണ് കൂടുതൽ മഴ . 84.2 മില്ലിമീറ്റർ.  ജില്ലയിൽ ഒരിടത്തു നിന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 

ADVERTISEMENT

മലങ്കര അണക്കെട്ടിലെ 6 ഷട്ടറുകൾ 30 സെ.മീറ്റർ വീതം ഉയർത്തി.  ലോവർ പെരിയാറിന്റെ ഒരു ഷട്ടർ ഇന്നലെ ഉച്ചയ്ക്ക് 2.30 മുതൽ 30 സെ.മീ ഉയർത്തി. കല്ലാർകുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ 20 സെ. മീറ്റർ ഉയർത്തി വെള്ളം തുറന്നു വിട്ടു. എക്കൽമണ്ണും, മണലും അടിഞ്ഞു കൂടി അണക്കെട്ടിൽ വെള്ളത്തിന്റെ സംഭരണശേഷി കുറ‍ഞ്ഞതോടെ ശക്തമായ മഴ പെയ്താൽ ഷട്ടറുകൾ തുറന്നു വിടേണ്ട സാഹചര്യമാണ്. നദികളുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നു കലക്ടർ എച്ച്.ദിനേശൻ അറിയിച്ചു.

English summary: Rain in Idukki